വളരെ മികച്ച ഒരു വർഷമാണ് ടോവിനോ തോമസിനെ സംബന്ധിച്ച് 2017 . പ്രിത്വി രാജ് നായകനായ എസ്രാ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചാണ് ടോവിനോ ഈ വർഷം തുടങ്ങിയത്. പിന്നെ നായകനായി തന്നത് തുടർച്ചയായി രണ്ടു സൂപ്പർ ഹിറ്റുകൾ ആണ്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കൻ അപാരതയും ബേസിൽ ജോസഫ് ഒരുക്കിയ ഗോദയും ആയിരുന്നു അത്. പിന്നീട് വന്ന തരംഗം വലിയ ഓളം ഉണ്ടാക്കിയില്ലെങ്കിലും ഒരു ക്രൈം കോമഡി വിഭാഗത്തിൽ പെടുന്ന പരീക്ഷണ ചിത്രം എന്ന നിലയിൽ ശ്രദ്ധ നേടി. ഇപ്പോഴിതാ ഈ വർഷം അവസാനിക്കുമ്പോൾ ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രവുമായി വരികയാണ് ടോവിനോ തോമസ്. തനിക്കു വ്യക്തിപരമായി വളരെ ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ ചെയ്യാനുള്ള ഒരു സ്വാതന്ത്ര്യം ലഭിക്കുന്ന സ്റ്റേജിലാണ് താനിപ്പോൾ നിൽക്കുന്നത് എന്നാണ് ടോവിനോ തോമസ് പറയുന്നത്.
മുകളിൽ പറഞ്ഞ ചിത്രങ്ങൾ കൂടാതെ ബി ആർ വിജയ ലക്ഷ്മി ഒരുക്കിയ തമിഴ്- മലയാളം ദ്വിഭാഷാ ചിത്രമായ അഭിയും അനുവും, മഞ്ജു വാര്യർ നായികയായ കമൽ ചിത്രം ആമി, നവാഗതനായ വിഷ്ണു നാരായണൻ ഒരുക്കിയ മറഡോണ , നവാഗതനായ ഫെല്ലിനി ഒരുക്കുന്ന തീവണ്ടി എന്നീ ചിത്രങ്ങളിൽ ടോവിനോ തോമസ് ഈ വർഷം അഭിനയിച്ചു. എല്ലാം ഒന്നിനൊന്നു വ്യത്യസ്ത ചിത്രങ്ങൾ എന്നത് മാത്രമല്ല, വാണിജ്യ വിജയത്തിലുപരി ഒരു നടനെന്ന നിലയിൽ കൂടുതൽ മുന്നോട്ടു പോകാനുള്ള മനസ്സോടും കൂടിയാണ് ടോവിനോ ഈ ചിത്രങ്ങൾ ചെയ്യുന്നതെന്നാണ് കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം. ചിത്രങ്ങളുടെ എണ്ണം കൂട്ടുക എന്നതല്ല താൻ ചെയ്യുന്ന ചിത്രങ്ങളുടെ നിലവാരം ആണ് കൂടുതൽ ശ്രദ്ധിക്കുന്നതെന്നാണ് ടോവിനോ പറയുന്നത്.
വലിയ പ്രൊജെക്ടുകളുടെയും ഭാഗമാണ് ടോവിനോ തോമസ്. തമിഴിൽ ധനുഷ് നായകനായ മാരി 2 എന്ന ചിത്രത്തിൽ വില്ലനായി അടുത്ത വർഷം അഭിനയിക്കാൻ തയ്യാറെടുക്കുകയാണ് ടോവിനോ. അതുപോലെ തന്നെ ലുക്കാ, ബേസിൽ ജോസഫ്- മമ്മൂട്ടി ചിത്രം, മധുപാൽ ഒരുക്കുന്ന ഒരു കുപ്രസിദ്ധ പയ്യൻ , സിദിൽ സുബ്രഹ്മണ്യന്റെ ചെങ്ങഴി നമ്പ്യാർ എന്നിവയൊക്കെ ടോവിനോ അടുത്ത വർഷം ചെയ്യാൻ പോകുന്ന ചിത്രങ്ങൾ ആണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.