[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായി ‘ആന അലറലോടലറലി’ൽ തെസ്‌നി ഖാൻ

മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനസിൽ ഇടം നേടിയ താരമാണ് തെസ്‌നി ഖാൻ.
ആദ്യകാലങ്ങളിൽ അധികവും കോമഡിവേഷങ്ങളായിരുന്നു കൈകാര്യം ചെയ്‌തിരുന്നതെങ്കിലും പിന്നീട് ശ്രദ്ധേയമായ മറ്റ് പല കഥാപാത്രങ്ങളും തെസ്‌നി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ‘ആന അലറലോടലറൽ’ എന്ന ചിത്രത്തിൽ തന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായി എത്തിയിരിക്കുകയാണ് തെസ്‌നി ഖാൻ. ചിത്രത്തിൽ ‘ഹാജറ ബീവി’എന്ന കഥാപാത്രത്തെയാണ് തെസ്‌നി അവതരിപ്പിച്ചിരിക്കുന്നത്. വളരെ ആസ്വദിച്ചാണ് താൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെന്നും ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളേക്കാൾ ‘ഹാജറ ബീവി’ എന്ന കഥാപാത്രം ഒരൽപം സവിശേഷതയുള്ളതാണെന്നും തെസ്‌നി ഖാൻ പറയുകയുണ്ടായി.

നവാഗതനായ ദിലീപ് മേനോനാണ് ‘ആന അലറലോടലറൽ’ എന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. ശേഖരന്‍കുട്ടി എന്ന് വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. നന്തിലത്ത് അർജുനൻ എന്ന ആനയാണ് ശേഖരൻകുട്ടിയായി എത്തുന്നത്. ഗ്രാമത്തിലെത്തുന്ന ആനയും ഹാഷിം എന്ന യുവാവിന്റെയും സൗഹൃദവും ഹാഷിമിന്റെ പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന സമകാലീന പ്രശ്‌നങ്ങള്‍ ആക്ഷേപ ഹാസ്യത്തിലൂടെ ഈ ചിത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

വിനായകന്‍, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, മാമുക്കോയ, വിനോദ് കെടാമംഗലം, ആനന്ദം ഫെയിം വിശാഖ്, അപ്പുണ്ണി ശശി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നൽകിയിരിക്കുന്നു. പോയട്രീ ഫിലിംഹൗസിന്റെ ബാനറില്‍ സിബി തോട്ടപുറം, നേവിസ് സേവ്യര്‍ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.