നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ടോവിനോ ചിത്രം തരംഗത്തിലെ ആദ്യ വീഡിയോ ഗാനം ഇന്ന് റിലീസ് ചെയ്യുന്നു. ഏതാനും ദിവസങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ ‘മിന്നുണ്ടല്ലോ മുല്ലപോലെ’ എന്ന ഗാനം ഇതിനോടകം ഹിറ്റായിരുന്നു . അങ്ങനെയിരിക്കെയാണ് അതിന്റെ വീഡിയോ ഗാനം ഇന്ന് റീലീസ് ചെയ്യുന്നു എന്ന വാർത്ത അണിയറപ്രവർത്തകർ പുറത്തു വിട്ടത്.
സിനിമ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ടോവിനോ ചിത്രമാണ് തരംഗം. തമിഴ് സൂപ്പർ താരം ധനുഷിന്റെ പ്രൊഡക്ഷൻ ആയ വണ്ടർബാർസ് ആണ് ചിത്രം നിർമിക്കുന്നത്. ധനുഷ് നിർമിക്കുന്ന ആദ്യ മലയാളചിത്രം എന്ന പ്രത്യേകതയും തരംഗത്തിന് ഉണ്ട്.
ടോവിനോക്കൊപ്പം ബാലു വർഗീസ്, വേദിക എന്നിവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങൾ ആവുന്നുണ്ട്. അശ്വിൻ രഞ്ജു സംഗീതം നിർവഹിക്കുന്ന തരംഗത്തിന്റെ ഛായാഗ്രാഹകൻ ദീപക് ഡി മേനോൻ ആണ്.
മൃത്യുഞ്ജയം എന്ന ഏറെ ശ്രദ്ധേയമായ ഷോർട്ട് ഫിലിം സംവിധാനം ചെയ്ത ഡൊമിനിക് അരുണിന്റെ ആദ്യ മുഴുനീള ചിത്രമാണ് തരംഗം.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.