മലയാള സിനിമയിലെ ഏറ്റവും കൂടുതൽ തിരക്കുള്ള യുവ താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഒട്ടേറെ മികച്ച ചിത്രങ്ങളുടെയും വലിയ വിജയങ്ങളുടെയും ഭാഗമായി ഇതിനോടകം എത്തിക്കഴിഞ്ഞ ടോവിനോക്കു ഇപ്പോൾ ഒരു വലിയ ആരാധക വൃന്ദവും ഉണ്ട്. അവരിൽ കൂടുതൽ പേരും ടോവിനോയെ ഇച്ചായൻ എന്നാണ് വിളിക്കുന്നതും. എന്നാൽ താൻ ഒരു ക്രിസ്ത്യാനി ആയതു കൊണ്ടാണ് തന്നെ അങ്ങനെ വിളിക്കുന്നത് എങ്കിൽ തനിക്കു ആ വിളിയോട് താല്പര്യം ഇല്ല എന്നാണ് ടോവിനോ പറയുന്നത്. മുസ്ലിം ആയതു കൊണ്ട് ഇക്ക എന്നും ഹിന്ദു ആയതു കൊണ്ട് ഏട്ടൻ എന്നും ക്രിസ്ത്യാനി ആയാൽ ഇച്ചായൻ എന്നും വിളിക്കണം എന്ന രീതിയോട് തനിക്കു യോജിപ്പില്ല എന്നും ടോവിനോ തുറന്നു പറയുന്നു. താൻ അങ്ങനെ മതത്തിലും ജാതിയിലും ഒന്നും തീവ്രമായി വിശ്വസിക്കുന്ന ആളല്ല എന്നും ടോവിനോ പറഞ്ഞു. തന്നോട് സ്നേഹമുള്ളവർക്കു തന്നെ ടോവിനോ എന്നോ ടോവി എന്നോ അല്ലെങ്കിൽ ലളിതമായി ചേട്ടാ എന്നോ വിളിക്കാം എന്നും അദ്ദേഹം പറയുന്നു.
സലിം അഹമ്മദ് സംവിധാനം ആൻഡ് ദി ഓസ്കാർ ഗോസ് റ്റു ആണ് ടോവിനോയുടെ പുതിയ റിലീസ്. അതിന്റെ വിശേഷങ്ങൾ ഒരു മാധ്യമ അഭിമുഖത്തിൽ പറയവേ ആണ് ടോവിനോ ഇച്ചായൻ വിളിയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വിശദീകരിച്ചത്. ഇച്ചായൻ എന്നുള്ള വിളി തനിക്കു തീരെ പരിചയമില്ലാത്ത വിളിയാണെന്നും ടോവിനോ പറയുന്നു. വർഗീയത കലർത്തിയുള്ള വിളിയല്ല ഇച്ചായൻ എന്നതെങ്കിൽ അത് കേൾക്കുന്നതിൽ സന്തോഷമേ ഉള്ളു എന്നും ടോവിനോ പറഞ്ഞു. ടോവിനോയുടെ പുതിയ ചിത്രം ലൂക്ക ഈ ആഴ്ച റിലീസ് ചെയ്യും.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.