മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ശ്രദ്ധ നേടിയ യുവതാരമാണ് ടോവിനോ തോമസ്. ഗപ്പി എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ടോവിനോയുടെ അവസാനമായി പുറത്തിറങ്ങിയ ഫോറൻസിക് നിരൂപ പ്രശംസകൾ നേടുകയും ബോക്സ് ഓഫീസിൽ വിജയവും കരസ്ഥമാക്കിയിരുന്നു. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കളയുടെ സെറ്റിൽ വെച്ചു പരിക്കേറ്റ ടോവിനോ തോമസിനെ കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു സൗകര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ആന്തരിക രക്തസ്രാവം മൂലം താരം ഐ. സി.യുവിൽ നിരീക്ഷണത്തിലായിരുന്നു. ടോവിനോയുടെ ആരോഗ്യനിലയുടെ റിപ്പോർട്ട് ആശുപത്രി അധികൃതർ പുറത്തുവിട്ടിരിക്കുകയാണ്.
റിനൈ മെഡിസിറ്റി എന്ന മൾട്ടി സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിലാണ് ടോവിനോയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നടൻ ടോവിനോ തോമസ് ഒക്ടോബർ 7 ന് രാവിലെ 11.15 ന് ആക്സിഡന്റ് ആംഡ് എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ വരുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുകയാണ്. കടുത്ത വയറുവേദന മൂലമാണ് താരം വന്നതെന്നും അപ്പോൾ തന്നെ സി.ടി അംജിയോഗ്രാം ചെയ്യുകയായിരുന്നു റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുകയാണ്. ടെസ്റ്റിന്റെ ഫലം വന്നപ്പോൾ മെസെൻട്രിക് ഹേമടോമാ അഥവാ ബ്ലഡ് ക്ലോട്ട് ആണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് അധികം ബ്ലീഡിങ് ഇല്ലയെന്ന് മനസിലാക്കിയപ്പോൾ ഐ. സി.യു വിലേക്ക് 48 മണിക്കൂർ നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു എന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറായി നടൻ ടോവിനോ തോമസ് ക്ലിനിക്കലി സ്റ്റേബൽ ആണെന് ഇപ്പോൾ ആശുപത്രി അധികൃതർ അറിയിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആശ്വാസകരമാണെന്ന് ആശുപത്രി അധികൃതർ ഉറപ്പ് നൽകിയിരിക്കുകയാണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.