1984 ൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനം എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. ഈ ഫാന്റസി ചിത്രം സംവിധാനം ചെയ്തിരുന്നത് ജിജോ പൊന്നൂസ് ആയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രമായിരുന്നു മൈ ഡിയർ കുട്ടിച്ചാത്തൻ. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാളായ ഇളയരാജ ആയിരുന്നു സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു. 1984 ൽ പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിന്റെ തീയറ്റർ റിലീസ് വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ചിത്രത്തിന് വലിയ പ്രൊമോഷൻ എന്ന രീതിയിൽ ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങൾ എല്ലാം തന്നെ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിന് ആശംസകൾ നൽകുന്നുണ്ട്. തമിഴിൽ നിന്ന് രജനികാന്ത്, ഹിന്ദിയിൽ നിന്ന് അമിതാബ് ബച്ചൻ, തെലുഗിൽ നിന്ന് ചിരഞ്ജീവി തുടങ്ങി ഒരുപാട് താരങ്ങൾ ഇന്ത്യൻ സിനിമയിലെ ആദ്യ 3ഡി ചിത്രത്തിന് ആശംസകൾ നേരുകയുണ്ടായി. ഇത്രയും താരസമ്പന്നമായ ഒന്ന് മറ്റൊരു മലയാള ചിത്രത്തിന് വേറെ നടന്നിട്ടുണ്ടോ എന്ന് സംശയമാണ്. തീയറ്ററിൽ ചിത്രം നേരിട്ട് കാണുവാൻ വന്നത് കേരള രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തികളാണ്. മലയാള സിനിമയുടെ എവർ ഗ്രീൻ ആക്ടർ എന്ന് വിശേഷിപ്പിക്കാവുന്ന പ്രേം നസീറിന്റെ സാന്നിധ്യത്തിലാണ് സിനിമയുടെ പ്രദർശനം ആരംഭിക്കുന്നത്. ഇന്നത്തെ മലയാള സിനിമകൾക്ക് പല രീതിയിലുള്ള പ്രൊമോഷനുകളും ചെയ്യുണ്ടെങ്കിലും 1984 ൽ പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തന് കിട്ടിയത് പോലെ ഒരു ആശംസകൾ സ്വപ്‌നങ്ങളിൽ മാത്രം. ഇന്ത്യൻ സിനിമയിലെ തന്നെ ഓരോ ഇൻഡസ്‌ട്രിയിലെ ഏറ്റവും വലിയ താരങ്ങളാണ് ആ കാലത്ത് വിഡിയോയിലൂടെ ആശംസ അറിയിച്ചത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.