ഈ വർഷത്തെ ആറു മാസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യൻ സിനിമയിൽ ചില വമ്പൻ വിജയങ്ങളും വമ്പൻ പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും വലിയ വിജയം നേടിയ 5 ചിത്രങ്ങൾ ഏതൊക്കെയാണെന്നും അവയുടെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളുമാണ് നിങ്ങൾക്ക് മുന്നിൽ പങ്കുവെക്കാൻ പോകുന്നത്. ബോളിവുഡിനെ കടത്തി വെട്ടി തെന്നിന്ത്യൻ ചിത്രങ്ങളാണ് ഈ ലിസ്റ്റ് ഭരിക്കുന്നതെന്നു പറയാം. ആദ്യ അഞ്ചു ചിത്രങ്ങളിൽ മൂന്നെണ്ണവും തെന്നിന്ത്യൻ ചിത്രങ്ങളാണെന്നു മാത്രമല്ല, ആദ്യ 3 സ്ഥാനങ്ങളും അവയാണ് കയ്യടക്കിയിരിക്കുന്നത്. അതിൽ തന്നെ രണ്ടു ചിത്രങ്ങൾ നേടിയത് ആയിരം കോടിക്ക് മുകളിലാണെന്ന വസ്തുതയും ഞെട്ടിക്കുന്നതാണ്.
1- കെജിഎഫ് ചാപ്റ്റര്‍ 2
പ്രേക്ഷകർ ഏറെ കാത്തിരുന്ന, കെജിഎഫിന്റെ ഈ രണ്ടാം ഭാഗം ഇന്ത്യ മുഴുവൻ തരംഗമായി മാറി. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ യാഷ് ചിത്രം ഇന്ത്യക്കകത്തും പുറത്തും വലിയ വിജയമാണ് നേടിയത്. 150 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം 1228.3 കോടി രൂപയാണ് ആഗോള ഗ്രോസ്സായി നേടിയത്. ഇന്ത്യയില്‍ മാത്രം കെജിഎഫ് 2 872.6 കോടി രൂപ കളക്ഷൻ നേടി.
2- ആര്‍ആര്‍ആര്‍
രാം ചരൻ, ജൂനിയർ എൻ ടി ആർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത എസ് എസ് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ആണ് ഈ ലിസ്റ്റിൽ രണ്ടാമത്. ആഗോള ഗ്രോസ്സായി ആർ ആർ ആർ വാരിക്കൂട്ടിയത് 1131 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്നും 784.2 കോടിയാണ് ഈ ചിത്രം കളക്ഷനായി നേടിയത്. 425 കോടി മുതൽ മുടക്കിയാണ് ആർ ആർ ആർ നിർമ്മിച്ചത്.
3- വിക്രം
കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ എന്നിവർ അണിനിരന്ന ഈ ലോകേഷ് കനകരാജ് ചിത്രം തമിഴിലെ ഇൻഡസ്ട്രി ഹിറ്റായാണ് മാറിയത്. 115 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം ഇതിനോടകം 400 കോടി രൂപക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ഇപ്പോഴും തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ജൂലൈ എട്ടിനാണ് ഇതിന്റെ ഒറ്റിറ്റി റിലീസ്.
4- കശ്മിര്‍ ഫയല്‍സ്
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മിര്‍ ഫയല്‍സ് രാജ്യം മുഴുവനും വലിയ ചർച്ചയായി മാറിയ ചിത്രമാണ്. അനുപം ഖേർ പ്രധാന വേഷം ചെയ്ത ഈ ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം 248 കോടി രൂപ ഗ്രോസ്സായി നേടി. ആഗോള ഗ്രോസ്സായി 344.2 കോടി രൂപയാണ് ഈ ചിത്രം നേടിയെടുത്തത്.
5- ബൂല്‍ ബുലയ്യ 2
ബോളിവുഡ് യുവ താരം കാര്‍ത്തിക് ആര്യൻ നായകനായ ബൂല്‍ ബുലയ്യ 2 സർപ്രൈസ് വിജയമാണ് നേടിയത്. ഹൊറർ- കോമഡി വിഭാഗത്തിൽ പെടുന്ന ഈ ചിത്രം നിര്‍മിച്ചത് 75 കോടി രൂപയ്ക്കാണ്. അനീസ് ബസ്മി സംവിധാനം ചെയ്ത ഈ ചിത്രം 182 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് നേടിയത്. ആഗോള ഗ്രോസ്സായി 263.9 കോടിയാണ് ബൂൽ ബുലയ്യ 2 വാരിക്കൂട്ടിയത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.