മലയാളത്തിലെ പ്രശസ്ത സംവിധായകരിലൊരാളാണ് ടി കെ രാജീവ് കുമാർ. ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികൾക്കു സമ്മാനിച്ചിട്ടുള്ള അദ്ദേഹം മെഗാ സ്റ്റാർ മമ്മൂട്ടിയെ വെച്ച് ഒരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന വാർത്തകളാണ് പുറത്തു വരുന്നത്. കമൽ ഹാസൻ നായകനായ ചാണക്യൻ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ, തുടങ്ങിയവരെ നായകന്മാരാക്കിയും ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. മമ്മൂട്ടി നായകനായ മഹാനഗരം ഒരുക്കിയ അദ്ദേഹം മോഹൻലാലിനെ നായകനാക്കി പവിത്രം, തച്ചോളി വർഗീസ് ചേകവർ, ഒരു നാൾ വരും എന്നീ ചിത്രങ്ങളുമൊരുക്കി. ക്ഷണക്കത്തു, ഒറ്റയാൾ പട്ടാളം, കണ്ണെഴുതി പൊട്ടും തൊട്ട്, ജലമർമ്മരം, വക്കാലത്തു നാരായണൻ കുട്ടി, ശേഷം, ഇവർ, സീത കല്യാണം, രതിനിർവേദം, തത്സമയം ഒരു പെൺകുട്ടി, അപ് ആൻഡ് ഡൌൺ, കോളാമ്പി എന്നീ മലയാള ചിത്രങ്ങളും ഏതാനും ഹിന്ദി ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇതിൽ കോളാമ്പി എന്ന ചിത്രം ഇനി റിലീസ് ചെയ്യാനുള്ള ചിത്രമാണ്. താൻ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരു ഇംഗ്ലീഷ് ചിത്രം പ്ലാൻ ചെയ്യുന്നുണ്ട് എന്ന വിവരമാണ് കുറച്ചു നാൾ മുൻപ് ടി കെ രാജീവ് കുമാർ പുറത്തു വിട്ടത്.
മമ്മൂട്ടിയോട് താൻ ചിത്രത്തിന്റെ കഥ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും ടി കെ രാജീവ് കുമാർ ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായ മമ്മൂട്ടിക്ക് വെല്ലുവിളിയായേക്കാവുന്ന ഒരു കഥാപാത്രമാണ് ആ ചിത്രത്തിലെ നായക വേഷമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യക്കു പുറത്തു ചിത്രീകരിക്കേണ്ട വളരെ റിയലിസ്റ്റിക് ആയ ഒരു ചിത്രമായിരിക്കുമിതെന്നും മമ്മൂട്ടിയോടൊപ്പം ഹോളിവുഡിലെ ഒരു വലിയ നടിയെയും കൂടി ഈ ചിത്രത്തിന് ആവശ്യമുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു മലയാളിയാണ് ഈ കഥയിലെ നായകനെന്നതു കൊണ്ടാണ് താൻ മമ്മൂട്ടിയെ സമീപിച്ചതെന്നും അദ്ദേഹം അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ടി കെ രാജീവ് കുമാർ പറഞ്ഞു.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.