ഇപ്പോൾ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ജയിലർ എന്ന ചിത്രം ചെയ്യുന്ന രജനികാന്ത്, അതിന് ശേഷം നായകനായി എത്താൻ പോകുന്ന ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ലൗ ടുഡേ ഒരുക്കിയ പ്രദീപ് രംഗനാഥൻ പറഞ്ഞ കഥ സൂപ്പർസ്റ്റാറിന് ഇഷ്ടപ്പെട്ടു എന്ന് വാർത്തകൾ വന്നിരുന്നു. ഡോൺ ഒരുക്കിയ സിബി ചക്രവർത്തിയുടെ പേരും പറഞ്ഞു കേട്ടിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്, തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി ജയ് ഭീം എന്ന ചിത്രമൊരുക്കിയ ടി.ജെ. ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രത്തിലാവാം തലൈവർ ഇനി നായകനാവുക എന്നാണ്. അദ്ദേഹം പറഞ്ഞ കഥയിഷ്ടപ്പെട്ട രജനികാന്ത്, ചെറിയ മാറ്റങ്ങളോട് കൂടിയ പൂർണമായ തിരക്കഥ ആവശ്യപ്പെട്ടു എന്നും വാർത്തകൾ സൂചിപ്പിക്കുന്നു.
എന്നാൽ സൂര്യയും തനിക്ക് വേണ്ടി ഒരു തിരക്കഥ ഇതേ സംവിധായകനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും, അദ്ദേഹത്തിന് ഡേറ്റ് കൊടുക്കാൻ തയ്യാറായി നിൽക്കുകയാണെന്നുമാണ് തമിഴ് മാധ്യമങ്ങൾ പറയുന്നത്. ഇതോടെ ഈ സംവിധായകന്റെ പുതിയ ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് ആണോ നടിപ്പിൻ നായകൻ സൂര്യ ആണോ പ്രധാന വേഷം ചെയ്യുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയെടുത്ത തന്റെ ആദ്യ ചിത്രമായ ജയ് ഭീം പോലെ, വളരെയേറെ സാമൂഹിക പ്രസക്തമായ കഥ പറയുന്ന ഒരു ചിത്രമാണ് ടി ജെ ജ്ഞാനവേൽ വീണ്ടും ഒരുക്കുക എന്നാണ് സൂചന. ജയിലർ പൂർത്തിയാക്കിയ ഉടനെ ലാൽ സലാം എന്ന ചിത്രത്തിലെ അതിഥി വേഷമാണ് രജനികാന്ത് ചെയ്യുക. ഇപ്പോൾ ചെയ്യുന്ന ശിവ ചിത്രം പൂർത്തിയായി കഴിഞ്ഞാൽ സുധ കൊങര ചിത്രമാണ് സൂര്യ ചെയ്യുക എന്ന് വാർത്തകളുണ്ട്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.