മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ മുതൽ രാജസ്ഥാനിലെ ജയ് സാൽമീറിൽ ആരംഭിച്ചു. പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നു എന്ന വിശേഷണത്തോടെയാണ് സോഷ്യൽ മീഡിയ ഈ കൂട്ടുകെട്ടിനെ നോക്കികാണുന്നത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളെ ഇന്നത്തെ തലമുറയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാൾ ക്യാമറക്കു മുന്നിൽ നിർത്തുമ്പോൾ, ഒരു ഗംഭീര സിനിമാനുഭവം തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നതും കാത്തിരിക്കുന്നതും. മലൈക്കോട്ടൈ വാലിബൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഗുസ്തിയുടെ പശ്‌ചാത്തലത്തിൽ ആണൊരുക്കുന്നതെന്ന് വാർത്തകൾ വന്നിരുന്നു. അതിനെ ശരി വെക്കുന്ന ചില സൂചനകളാണ് കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നും വന്ന ചില ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഇതിലെ മോഹൻലാലിന്റെ ഒരു ചിത്രത്തിൽ, അദ്ദേഹത്തിന്റെ പുറകിലുള്ള ഒരു പഴയ വാഹനത്തിൽ മലൈക്കോട്ടൈ വാലിബർ എന്നെഴുതിയിരിക്കുന്നത് കാണാൻ സാധിക്കും.
പരമ്പരാഗതമായി ഗുസ്തി പരിശീലിച്ചു വന്ന ഒരു വാലിബർ സംഘത്തിലെ അംഗമാണ് മോഹൻലാൽ എന്നുള്ള സൂചനയാണ് ഇത് തരുന്നത്. ആ എഴുത്തിനൊപ്പം, പ്രായമുള്ള, ഗുസ്തി വേഷം ധരിച്ച ഒരാളുടെ ചിത്രവും അവ്യക്തമായി കാണാം. പ്രായമായ ഒരു ഗുസ്തിക്കാരന്റെ വേഷമാണ് മോഹൻലാൽ ഇതിൽ ചെയ്യുന്നതെന്ന സൂചനയും ആ ചിത്രം നമ്മുക്ക് തരുന്നുണ്ട്. അതുപോലെ തന്നെ ഈ ലൊക്കേഷൻ ചിത്രങ്ങൾ നമ്മളോട് പറയുന്നത് ഇതൊരു പീരീഡ് ഡ്രാമ ആണെന്ന് കൂടിയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് പി എസ് റഫീഖ് തിരക്കഥ രചിച്ച ഈ ചിത്രം ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രീയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്‌ലാബ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.