സൂര്യ, ലിജോമോൾ ജോസ്, രജിഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ചെയ്ത ജയ് ഭീം എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകനാണ് ടി.ജെ. ജ്ഞാനവേല്‍. ആമസോൺ പ്രൈം റിലീസ് ആയെത്തിയ ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയെടുക്കുകയും ആഗോള തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സൂര്യയും ഭാര്യ ജ്യോതികയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി, തമിഴ്‌നാട്ടിലെ താഴ്ന്ന ജാതിക്കാർ നേരിടുന്ന പ്രശ്നങ്ങളും അടിച്ചമർത്തലുകളും ആണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. തമിഴ്‌നാട്ടിലെ പാമ്പു പിടുത്തം, വിഷ ചികിത്സ എന്നിവ നടത്തുന്ന ഇരുളർ വിഭാഗത്തിന്റെ കഥയാണ് ഈ ചിത്രം പറഞ്ഞത്. ജയ് ഭീം എന്ന ചിത്രം അവരുടെ ജീവിതത്തിൽ തന്നെ മാറ്റങ്ങൾ ഉണ്ടാക്കി. ഇപ്പോഴിതാ അതിനു ശേഷം താൻ ചെയ്യാൻ പോകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഈ സംവിധായകൻ.
ദോശ കിംഗ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപനം മുംബൈയിലാണ് നടന്നത്. ഹോട്ടല്‍ ഉടമയായ പി. രാജഗോപാലിനെതിരേ 2001-ല്‍ ജീവജ്യോതി ശാന്തകുമാര്‍ എന്ന സ്ത്രീ നടത്തിയ നിയമപോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലവതരിപ്പിക്കുക. ജംഗ്ളി പിക്ചേഴ്സ് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം ശരവണഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥന്‍ പി. രാജഗോപാല്‍ പ്രതിയായ കേസാണ് നമ്മുക്ക് മുന്നിലെത്തിക്കുക. തന്റെ ഭർത്താവ് ശാന്തകുമാറിനെ കൊന്നവനെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ ജീവജ്യോതി നടത്തിയ പോരാട്ടമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇതിലെ താരങ്ങൾ ആരൊക്കെയാണെന്ന വിവരം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചന. സൂര്യ വീണ്ടും ടി.ജെ. ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഭാഗമാകുമെന്നു നേരത്തെ വാർത്തകൾ വന്നിരുന്നു. അത് ഈ ചിത്രമാണോയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.