[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിന്റെ വാപ്പച്ചിയുടെ ഫാന്‍ബോയ്, നീ എന്നും എന്റെ ടോപ് ലിസ്റ്റിൽ; ദുൽഖർ സൽമാന് ആശംസകളുമായി കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരും മലയാള സിനിമാ ലോകവും ദുൽഖറിന് ആശംസകളേകി കൊണ്ട് സോഷ്യൽ മീഡിയയിലൂടെ മുന്നോട്ടു വരികയാണ്. ഇപ്പോഴിതാ ദുൽഖർ സൽമാന് ആശംസകളേകി കൊണ്ട് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. നിന്റെ വാപ്പച്ചിയുടെ ഒരു ഫാന്‍ബോയ് ആണ് താനെന്നും നീ എനിക്ക് ആരാണെന്ന് പറയാന്‍ വാക്കുകളില്ല എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ഡി.ക്യൂ. ബോയ് എന്ന് ദുൽഖറിനെ വിളിച്ചു കൊണ്ടാണ് കുഞ്ചാക്കോ ബോബൻ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഒരു വ്യക്തി എന്ന നിലയിലും നടന്‍ എന്ന നിലയിലും മമ്മൂട്ടിയിൽ നിന്ന് ഒരുപാട് പഠിച്ചിട്ടുണ്ടെന്നും, ഇപ്പോള്‍ നിന്നില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിക്കുകയാണെന്നും കുഞ്ചാക്കോ ബോബൻ ദുൽഖറിനോട് പറയുന്നു.

ഒരു സുഹൃത്തെന്ന നിലയിലും, നല്ല മനുഷ്യന്‍ എന്ന നിലയിലും ദുൽഖർ പ്രീയപെട്ടവനാണ് എന്ന് പറയുന്ന കുഞ്ചാക്കോ ബോബൻ, സുഹൃത്ബന്ധത്തിലും സിനിമയിലും കുടുംബത്തിലും ദുൽഖർ തന്റെ ടോപ് ലിസ്റ്റിലാണെന്നും പറയുന്നുണ്ട്. ലോകത്തെവിടെ പോയാലും ദുൽഖർ തന്റെ സ്വാഗ് കൈകാര്യം ചെയ്യുന്നതിനെ താൻ ആരാധനയോടെയാണ് നോക്കികാണുന്നതെന്നും ദുൽഖറിന് ജീവിതത്തില്‍ ദൈവം നല്ലത് മാത്രം വരുത്തട്ടെ എന്നും കുറിച്ച് കൊണ്ടാണ് ചാക്കോച്ചൻ തന്റെ ആശംസ പോസ്റ്റ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ ലുലു മാളിൽ വെച്ച്, ചാക്കോച്ചന്റെ ദേവദൂതർ പാടി വൈറൽ നൃത്തം ദുൽഖർ അനുകരിച്ചത് സൂപ്പർ ഹിറ്റായി മാറിയിരുന്നു. ആശംസ പോസ്റ്റിനൊപ്പം ആ ഗാനത്തിന് നൃത്തം ചെയ്തതിൽ ദുൽഖറിനോട്‌ നന്ദിയും പറയുന്നുണ്ട് കുഞ്ചാക്കോ ബോബൻ.

https://www.instagram.com/p/CghqUBGslZX/

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 day ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.