prithviraj tiyan release date indrajith
2017ല് മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ടിയാന്. പൃഥ്വിരാജ്-ഇന്ദ്രജിത്ത്-മുരളി ഗോപി എന്നിവര് പ്രധാന വേഷത്തില് എത്തുന്ന ചിത്രം ജൂണ് 29നായിരുന്നു റിലീസ് പ്ലാന് ചെയ്തിരുന്നത്. എന്നാല് ജൂണ് 29ല് നിന്നും ടിയാന് റിലീസ് ഡേറ്റ് മാറ്റി.
ടിയാന്റെ റിലീസ് ഡേറ്റ് മാറ്റി എന്ന് നടന് പൃഥ്വിരാജ് തന്നെയാണ് അറിയിച്ചത്. സെന്സര് ബോര്ഡുമായുള്ള ചില പ്രശ്നങ്ങള് കാരണം ടിയാന്റെ റിലീസ് ആദ്യം പ്ലാന് ചെയ്ത തിയതിയില് കഴിയില്ലെന്നും പുതിയ റിലീസ് ഡേറ്റ് തീരുമാനിച്ചാല് ഉടന് അറിയിക്കാം എന്നും പൃഥ്വിരാജ് പറയുന്നു.
ധര്മ്മജന് പ്രധാന വേഷത്തില് എത്തുന്ന കാപ്പച്ചീനോ റിലീസിന്
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, പത്മപ്രിയ, അനന്യ, ഷൈന് ടോം ചാക്കോ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മുരളി ഗോപിയുടെ തിരക്കഥയില് ജീയെന് കൃഷ്ണകുമാറാണ് ടിയാന് സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്ത് തന്നെ നായകനായ കോളേജ് ഡേയ്സ്, കാഞ്ചി എന്നീ ചിത്രങ്ങള് സംവിധാനം ചെയ്തതും ജീയെന് കൃഷ്ണകുമാറായിരുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.