മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്ന ജോഷി ഒരു ചെറിയ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുകയാണ്. പൊറിഞ്ചു മറിയം ജോസ് എന്ന രസകരമായ പേരോട് കൂടിയ ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുറത്തു വിട്ടു. ജോസഫ് എന്ന ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം ജോജു ജോർജ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ തുല്യ പ്രാധാന്യമുള്ള വേഷങ്ങളിൽ ചെമ്പൻ വിനോദും നൈല ഉഷയും അഭിനയിക്കുന്നു. ആദ്യം ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യാൻ അണിയറ പ്രവർത്തകർ സമീപിച്ചത് മഞ്ജു വാര്യരെ ആയിരുന്നു. എന്നാൽ ഒട്ടേറെ ചിത്രങ്ങളിലെ തിരക്ക് മൂലം മഞ്ജു പിന്മാറിയപ്പോൾ അവർ മമത മോഹൻദാസിനെയാണ് പിന്നീട് നോക്കിയത്. അതിനു ശേഷമാണു നൈല ഉഷക്ക് നറുക്കു വീണത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കീർത്തന മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ എന്ന രചയിതാവാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ചാന്ദ് വി ക്രിയേഷൻസ് കേരളത്തിൽ വിതരണം ചെയ്യാൻ പോകുന്ന പൊറിഞ്ചു മറിയം ജോസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരുന്ന ദിവസങ്ങളിൽ പുറത്തു വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ന് റിലീസ് ആയ ജൂൺ എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് ജോജു ജോർജ് കാഴ്ച വെച്ചിരിക്കുന്നത് . ഏതായാലും ഈ ചിത്രത്തിലൂടെ ജോഷി ഒരു വമ്പൻ തിരിച്ചു വരവ് നടത്തും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.