ജനപ്രിയ നായകൻ ദിലീപിന്റെ സഹോദരൻ ആണ് അനൂപ്. ഏറെക്കാലം ദിലീപിനൊപ്പം നിർമ്മാണ രംഗത്തും സിനിമാ രംഗത്തും പ്രവർത്തിച്ച പരിചയവുമായി അനൂപ് സംവിധായകനാവുകയാണ്. അനൂപ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്നലെ റിലീസ് ചെയ്തു. തട്ടാശ്ശേരി കൂട്ടം എന്നാണ് അനൂപ് ചിത്രത്തിന്റെ പേര്. ഈ ചിത്രം നിർമ്മിക്കുന്നത് ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെയാണ്. പ്രശസ്ത രചയിതാവായ സന്തോഷ് ഏച്ചിക്കാനം തിരക്കഥ രചിച്ച ഈ ചിത്രം ഹാസ്യത്തിന് മുൻതൂക്കം കൊടുത്തു ഒരുക്കുന്ന ഒരു ചിത്രം ആണെന്നാണ് സൂചന. ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടും.
ജിതിൻ സ്റ്റാൻസിലാവോസ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് വി സാജൻ ആണ്. ജിയോ പി വി ആണ് ഇതിന്റെ കഥ രചിക്കുന്നത്. അനുജൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ ദിലീപ് അതിഥി വേഷത്തിൽ എങ്കിലും എത്തുമോ എന്നറിയാൻ ആണ് ദിലീപ് ആരാധകരും പ്രേക്ഷകരും ആകാംഷയോടെ കാത്തിരിക്കുന്നത്. ശരത് ചന്ദ്രൻ ആർ ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കുന്നതും പശ്ചാത്തല സംഗീതം നിർവഹിക്കുന്നതും. റോഷൻ ചിറ്റൂർ ആണ് തട്ടാശ്ശേരി കൂട്ടത്തിന്റെ പ്രൊജക്റ്റ് ഹെഡ് ആയി ജോലി ചെയ്യുന്നത്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, ഇതിലെ ഗാനങ്ങൾ, റിലീസ് ഡേറ്റ് എന്നിവ പുറത്തു വിടും എന്നാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ. ദിലീപ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രവും ദിലീപ് തന്നെയാണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ സംവിധായകനായ നാദിർഷയോടൊപ്പം ആണ് ദിലീപ് ഈ ചിത്രം നിർമ്മിക്കുന്നത്.
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
This website uses cookies.