സൂപ്പർ സ്റ്റാർ രജനികാന്ത് ആണ് തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തരാം എന്ന വിവരം എല്ലാവർക്കും അറിയാം. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾ ആണ് രജനികാന്ത്. ഇപ്പോഴിതാ, കോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത് രജനികാന്തിനെക്കാളും വലിയ പ്രതിഫലം വാങ്ങി ദളപതി വിജയ് തമിഴിൽ മുന്നിൽ എത്തി എന്നാണ്. തുടർച്ചയായി ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾ സമ്മാനിച്ച വിജയ് തന്റെ അടുത്ത ചിത്രത്തിന് നൂറു കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോൾ ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്റർ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് വിജയ്. ഇതിനു ശേഷം വിജയ് ചെയ്യുന്നത് എ ആർ മുരുഗദോസ് സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിൽ ആണെന്നും അതിൽ ആണ് താരം നൂറു കോടി രൂപ പ്രതിഫലം വാങ്ങുന്നത് എന്നുമാണ് സൂചന.
സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം വെട്രിമാരൻ അല്ലെങ്കിൽ ഷങ്കർ സംവിധാനം ചെയ്‌തേക്കും എന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. തമിഴ്നാടിനു പുറമെ വിദേശ മാർക്കറ്റിലും വിജയ് ചിത്രങ്ങൾക്ക് റെക്കോർഡ് കളക്ഷൻ ആണ് ലഭിക്കുന്നത്. മെർസൽ, സർക്കാർ, ബിഗിൽ എന്നീ ചിത്രങ്ങൾ നേടിയ ബ്രഹ്മാണ്ഡ വിജയം ആണ് ദളപതിയുടെ താരമൂല്യം പതിന്മടങ്ങു വർധിപ്പിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. ആറ്റ്ലി ഒരുക്കിയ വിജയ് ചിത്രമായ ബിഗിൽ 300 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ ആയി നേടി എന്നാണ് ബോക്സ് ഓഫിസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന അടുത്ത ചിത്രത്തിനായി വിജയ് അമ്പതു കോടി രൂപ അഡ്വാൻസ് ആയി കൈപ്പറ്റി എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. സൺ പിക്ചേഴ്സ് തന്നെ നിർമ്മിച്ച ദർബാർ എന്ന പുതിയ ചിത്രത്തിന് വേണ്ടി രജനികാന്ത് മേടിച്ചതു 90 കോടി രൂപ ആണെന്നാണ് വിവരം.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.