പ്രേക്ഷകർ ഈ വർഷം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലൂസിഫർ. മലയാള സിനിമ താര ചക്രവർത്തി മോഹൻലാലും മലയാളികളുടെ പ്രിയ താരം പ്രിഥ്വിരാജും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ഇരുവരുടെ ആരാധകരും ഏറെ ആവേശത്തിലാണ്. മലയാളത്തിൽ പുത്തൻ പരീക്ഷണങ്ങൾക്ക് മുൻ കൈ എടുത്തിട്ടുള്ള വ്യക്തി കൂടിയാണ് പ്രിഥ്വിരാജ്. മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ തക്ക ചിത്രങ്ങളും അദ്ദേഹം ചെയ്യുകയുണ്ടായി. തന്റെ ഇഷ്ടപ്പെട്ട മേഖലയായ സംവിധാനത്തിലേക്ക് എപ്പോൾ പോകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. എങ്കിലും പ്രേക്ഷകരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ പ്രഖ്യാപനം വന്നത്. മോഹൻലാൽ തകർപ്പൻ മാസ്സ് വേഷത്തിൽ വന്നതോട് കൂടി ആരാധകരും ആവേശത്തിലായി. ആവേശം ഉണർത്തി ഇന്നിതാ ചിത്രത്തിന്റെ ടൈറ്റിൽ ഫോണ്ട് എത്തിയത്.
ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ച് എത്തിയ ടൈറ്റിൽ ഫോണ്ട് മോഹൻലാൽ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ആനന്ദ് രാജേന്ദ്രനാണ് ടൈറ്റില് ഫോണ്ട് . ദീപക് ദേവ് ടൈറ്റിൽ മ്യൂസിക് ചെയ്തിരിക്കുന്നു. ഡിജിറ്റൽ ബ്രിക്‌സാണ് ടൈറ്റില് അനിമേഷൻ ചെയ്തിരിക്കുന്നത്. മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ പോന്ന ചിത്രമായിരിക്കും ലൂസിഫർ എന്നാണ് ടൈറ്റില് ലോഞ്ച് നൽകുന്ന സൂചന. പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആയിരിക്കും നായികയായി എത്തുക. മുരളി ഗോപി തിരക്കഥ രചിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം ആന്റണി പെരുമ്പാവൂരാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ജൂലായിൽ ആരംഭിക്കും.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.