മലയാളത്തിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് ടിനി ടോം. മിമിക്രി ആര്ടിസ്റ് ആയി ആദ്യം പേരെടുത്ത അദ്ദേഹം, അതിനു ശേഷം ടെലിവിഷൻ ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ആണ് പോപ്പുലർ ആയതു. പിന്നീട് ഹാസ്യ താരമായും സഹ നടൻ ആയും സ്വഭാവ നടനായും കയ്യടി നേടിയ ടിനി ടോം നായക വേഷത്തിലും ചിത്രങ്ങൾ ചെയ്തു വലിയ പ്രേക്ഷക ശ്രദ്ധ നേടി. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലുള്ള ഈ താരം പങ്കു വെച്ച തന്റെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കിടിലൻ ഫിസിക്കൽ മേക്കോവറിൽ ആണ് ഈ ചിത്രത്തിൽ ടിനി ടോമിനെ നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഇനി വരാൻ പോകുന്ന, താൻ അഭിനയിച്ച ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രമാണ് ടിനി ടോം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
ഫോട്ടോ പങ്കു വെച്ച് കൊണ്ട് ടിനി ടോം കുറിച്ച വാക്കുകൾ ഇങ്ങനെ, വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് വേണ്ടി നടത്തിയ ശാരീരിക മാറ്റമാണ്, പട്ടണം റഷീദിനൊപ്പമുള്ള ഈ ചിത്രത്തിൽ കാണുന്നത്. ഇടപള്ളി സുമുഖ കലാകേന്ദ്രത്തിലെ സൗമ്യതാ വർമ്മ, ജിൻസൺ എന്നിവരുടെ നേതൃത്വത്തിൽ, ശ്രീ ബെന്നി ഗുരുക്കൾ കളരിയും ലൈഫ് ഫിറ്റ്നസ് സെന്ററിലെ ശ്രീ മുകുന്ദനും ട്രൈനെർ അനൂപും ചേർന്നാണ് ഈ മാറ്റത്തിന് ചുക്കാൻ പിടിച്ചത്. വിനയൻ ഒരുക്കുന്ന ഈ വമ്പൻ ചരിത്ര സിനിമയിൽ സിജു വിൽസൺ ആണ് നായക വേഷം ചെയ്യുന്നത്. ഒരു വലിയ താരനിര തന്നെ അഭിനയിക്കുന്ന ഈ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.