മലയാള സിനിമയിലെ പ്രശസ്ത നടനും അവതാരകനും മിമിക്രി താരവുമൊക്കെയാണ് ടിനി ടോം. മിമിക്രി കലാകാരനായും ടെലിവിഷനിലൂടെയും തിളങ്ങിയ അദ്ദേഹം ആദ്യമായി സിനിമയുടെ ഭാഗമാവുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയി അണ്ണൻ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തിൽ ഭൂതം എന്നീ ചിത്രങ്ങളിലൂടെയാണ്. പിന്നീട് ഹാസ്യ നടനായി അഭിനയിച്ചു തുടങ്ങിയ ടിനി ടോം സഹനടനായും നായകനായും വില്ലനായും വരെ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. ഇപ്പോഴിതാ തന്റെ ഒരു പുതിയ ചിത്രത്തെ കുറിച്ചു ടിനി ടോം നടത്തിയ വെളിപ്പെടുത്തൽ വലിയ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്ന് നേടുന്നത്. എംടിയുടെ തിരക്കഥയിൽ മഹാഭാരതം സിനിമയാക്കുമ്പോള്‍ അതില്‍ അഭിനയിക്കാനായി കളരി പഠിക്കാന്‍ തുടങ്ങിയെന്നാണ് ടിനി ടോം പറയുന്നത്. ഇത്തരം ചരിത്ര സിനിമകളിൽ കഥാപാത്രമാകാൻ സാധിക്കുന്നത് ഒട്ടേറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണെന്നും ടിനി ടോം പറയുന്നു.
മാറ്റിനി ലൈവിന് നല്‍കിയ അഭിമുഖത്തിൽ ആണ് ടിനി ടോം എം ടി വാസുദേവൻ നായരുടെ മഹാഭാരതത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. പാൻ ഇന്ത്യൻ റിലീസായി മാഹാഭാരതം പോലൊരു സിനിമ മലയാളത്തിൽ ഒരുങ്ങുന്നത് അഭിമാനമാണെന്നും ടിനി ടോം പറയുന്നുണ്ട്. മാത്രമല്ല, കേരളീയർ കളരിയെ സ്വീകരിച്ചിട്ടില്ലെന്നും ടിനി ടോം അഭിപ്രായപ്പെടുന്നുണ്ട്. എംടിയുടെ അടുത്ത സിനിമ മഹാഭാരതം അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും അത്തരം സ്‌ക്രിപ്റ്റുകള്‍ നമുക്ക് കിട്ടുന്നതും അതില്‍ കഴിവ് തെളിയിക്കാന്‍ കഴിയുന്നതുമൊക്കെ തന്നെ പോലൊരു നടന് വലിയ കാര്യമാണെന്നും ടിനി ടോം കൂട്ടിച്ചേർത്തു. അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ യോഗ്യനാവണമെങ്കില്‍ അതിനനുസരിച്ചുള്ള ആയോധനകലകള്‍ അറിഞ്ഞിരിക്കണമെന്നും ടിനി ടോം വിശദീകരിക്കുന്നു. അടുത്തിടെ വിനയൻ ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ടെന്ന ചരിത്ര സിനിമയിലും ടിനി ടോം വേഷമിട്ടിരുന്നു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.