[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തുടർച്ചയായി മൂന്ന് റിലീസുകൾ; ആരാധകർക്ക് ആവേശമായി മെഗാസ്റ്റാർ എത്തുന്നു

ആരാധകർക്ക് ആവേശം സമ്മാനിക്കാൻ മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നത് തുടർച്ചായി മൂന്ന് റിലീസുകളുമായാണ്. ഈ വർഷം ഭീഷ്മ പർവ്വം, റോഷാക്ക് എന്നീ വിജയ ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി ഇനി ഒന്നര മാസത്തെ ഗ്യാപ്പിൽ 3 ചിത്രങ്ങളുമായാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. അതിൽ ആദ്യത്തെ റിലീസ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കമാണ്. കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും മത്സരിക്കുന്ന ഈ ചിത്രത്തിന്റെ രണ്ട് ടീസർ, ഏതാനും പോസ്റ്ററുകൾ എന്നിവയാണ് പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഡിസംബർ പതിനാറിന് റിലീസ് ചെയ്യുമെന്നാണ് സൂചന. എസ് ഹരീഷാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞു റിലീസ് ചെയ്യാൻ പോകുന്നത് മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രമായ ഏജൻറ് ആണ്. അഖിൽ അക്കിനേനി നായകനായി എത്തുന്ന ഈ ചിത്രത്തിൽ നിർണ്ണായകമായ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്.

സുരീന്ദർ റെഡ്‌ഡി സംവിധാനം ചെയ്ത ഈ ചിത്രം ഹോളിവുഡിലെ ബോൺ സീരിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടൊരുക്കിയ ആക്ഷൻ ചിത്രമാണ്. ജനുവരിയിൽ സംക്രാന്തി റിലീസായാണ് ഏജൻറ് എത്തുക. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ജനുവരി അവസാന വാരം മമ്മൂട്ടി- ബി ഉണ്ണികൃഷ്ണൻ ചിത്രമായ ക്രിസ്റ്റഫറും പ്രേക്ഷകരുടെ മുന്നിലെത്തും. ഉദയ കൃഷ്ണ രചിച്ച ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നിർമ്മിക്കുന്നതും ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. ഒരു പോലീസ് ഓഫീസറായി മമ്മൂട്ടി വേഷമിടുന്ന ഈ ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. ഐശ്വര്യ ലക്ഷ്മി, അമല പോൾ. ഷൈൻ ടോം ചാക്കോ തുടങ്ങിയവർ ഇതിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 hour ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.