[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ടിനി ടോം സംവിധായകനാവുന്നു; ബിഗ് ബജറ്റ് ചിത്രത്തിൽ മമ്മൂട്ടി നായകൻ..!

മലയാളത്തിലെ സൂപ്പർ താരങ്ങൾ അടക്കം ഉള്ളവർ സംവിധായകരായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. മലയാള സിനിമയിലെ ഒട്ടേറെ പ്രശസ്ത നടൻമാർ സംവിധായകർ ആയിട്ടുണ്ട്. അവരിൽ പലരും നമ്മുക്ക് സമ്മാനിച്ചത് സൂപ്പർ ഹിറ്റ് ചിത്രങ്ങളും ആണ്. പറവ എന്ന ചിത്രത്തിലൂടെ നമ്മുക്ക് സൂപ്പർ ഹിറ്റ് സമ്മാനിച്ചത് സൗബിൻ ഷാഹിർ ആണെങ്കിൽ ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളത്തിലെ രണ്ടാമത്തെ നൂറു കോടി ചിത്രം സമ്മാനിച്ചത് യുവ സൂപ്പർ താരം പൃഥ്വിരാജ് ആണ്. നടൻ വിനീത് കുമാർ, നാദിർഷ, സലിം കുമാർ, രമേശ് പിഷാരടി, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ എന്നിവരും സംവിധായകരായിരുന്നു. ദിലീഷ് പോത്തനും അഭിനേതാവായി വന്നതിനു ശേഷമാണു സംവിധായകൻ ആയതു. കലാമൂല്യമുള്ള ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച മധുപാലും നടനെന്ന നിലയിൽ ആണ് ആദ്യം പ്രശസ്തനായത്. മിമിക്രി താരവും നടനുമായ കോട്ടയം നസീർ പൃഥ്വിരാജ് നായകനായ ഒരു ചിത്രത്തിലൂടെ സംവിധായകൻ ആകും എന്നും കുറച്ചു മാസങ്ങൾക്കു മുൻപേ ഒരു വാർത്ത വന്നിരുന്നു.

ഏതായാലും കോട്ടയം നസീറിന് മുൻപേ മറ്റൊരു മിമിക്രി താരവും പ്രശസ്ത നടനുമായ ടിനി ടോം സംവിധായകൻ ആവാൻ പോവുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി ആയിരിക്കും ടിനി ടോമിന്റെ ആദ്യ ചിത്രത്തിലെ നായകൻ എന്നാണ് സൂചന. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം ഒരു ബയോപിക് ആണെന്നും വാർത്തകൾ ഉണ്ട്. മുഴുവൻ ആയും ഗൾഫിൽ ഷൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ ചിത്രം യു എ ഇയിലെ സാമൂഹ്യ പ്രവർത്തകരിൽ പ്രധാനിയായ അഷ്‌റഫ്‌ താമരശ്ശേരിയുടെ ജീവിതമാണ് ആധാരമാക്കുന്നതു എന്നാണ് റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഇതിന്റെ ഒഫീഷ്യൽ പ്രഖ്യാപനവും അധികം വൈകാതെ പുറത്തു വിടും എന്നാണ് പ്രതീക്ഷ.

മോഹൻലാലും സംവിധായകനാവാൻ പോവുകയാണ്. ബാറോസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു ത്രീഡി ഫാന്റസി ഫിലിം ആയാണ് ഒരുങ്ങുന്നത്. മോഹൻലാലും അമേരിക്കയിൽ നിന്നുള്ള ഒരു പെൺകുട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നവോദയ ജിജോ ആണ്. ഏതായാലും നമ്മുടെ മികച്ച നടന്മാരുടെ സംവിധാന മികവ് കൂടി കാണാനുള്ള ഭാഗ്യമാണ് മലയാളി സിനിമാ പ്രേക്ഷകർക്കു ഇപ്പോൾ കൈവന്നിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.