[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കേരളത്തിലെ 3 മികച്ച തീയേറ്ററുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.

ഏകദേശം അറുന്നൂറോളം സിനിമാ സ്ക്രീനുകൾ ആണ് കേരളത്തിൽ ഉള്ളത്. മൾട്ടിപ്ളെക്സുകളുടെ കടന്നു വരവോടെയാണ് കേരളത്തിലെ സ്‌ക്രീനുകളുടെ എണ്ണം കൂടിയത്. അതുപോലെ പഴയ ഒരുപാട് സ്ക്രീനുകൾ ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. തൃശൂരിലെ ചേതന സ്ഥാപനങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശബ്ദ സംവിധാന രംഗത്തെ വിദഗ്ദ്ധരും സിനിമാ രംഗത്തെ സംഘടനാ നേതാക്കന്മാരുമായി തീയേറ്ററുകളിൽ ശബ്ദ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികൾ ചർച്ച ചെയ്യുകയും അതോടൊപ്പം കേരളത്തിലെ ഏറ്റവും മികച്ച ശബ്ദ ദൃശ്യ മികവുള്ള മൂന്നു തീയേറ്ററുകളെ തിരഞ്ഞെടുക്കുകയും ചെയ്തു.

തിരുവനന്തപുരത്തുള്ള ഏരീസ് പ്ലെക്സ്, തൃശൂരിലെ  രാഗം തീയേറ്റർ, കോഴിക്കോട് മുക്കത്തുള്ള റോസ് തീയേറ്റർ എന്നിവയാണ് പുരസ്‍കാരങ്ങൾ നേടിയത്. തീയേറ്റർ ഉടമകളുടെയും സൗണ്ട് എഞ്ചിനീയർമാരുടെയും ഓഡിയോഗ്രാഫർമാരുടെയും സംഘടനാ നേതാക്കൾ തമ്മിൽ നടന്ന ചർച്ചയിൽ  സിനിമയിലെ യഥാർത്ഥ ശബ്ദ സൗകുമാര്യം തീയേറ്ററുകളിൽ ലഭ്യമാക്കാനുള്ള തീരുമാനം എടുത്തു. തൃശൂർ റീജിയണൽ തീയേറ്ററിൽ വെച്ചായിരുന്നു ഈ ചർച്ച നടന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച തീയേറ്ററുകൾക്കു ഉള്ള പുരസ്‍കാരവും നൽകണം എന്ന അഭിപ്രായവും ചർച്ചയിൽ ഉയർന്നു.

മിക്സ് റൂം  ടു എക്സിബിഷൻ ഹാൾ എന്ന വിഷയത്തിൽ ആണ് സംവാദം നടന്നത്. ഇതിൽ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ ഭാരവാഹിക, സൗണ്ട് മിക്സിങ് എൻജിനീയർസ്, ഡോൾബി ഇന്ത്യ പ്രതിനിധി, സൈൻ ഓഡിയോഗ്രാഫേഴ്സ് അസോസിയേഷൻ ഓഫ് കേരളയുടെ പ്രതിനിധികൾ സൗണ്ട് കൺസൾറ്റൻറ്സ് തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. അവാർഡ് നേടിയ തൃശൂർ രാഗം തീയേറ്റർ ഉടമ സുനിൽ എ കെ മലയാളത്തിലെ പ്രമുഖ സിനിമാ നിർമ്മാതാവ് കൂടിയാണ്.

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

1 day ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

1 day ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

2 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

4 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

4 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

5 days ago

This website uses cookies.