സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങള്‍ക്കുശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് പുറത്ത് . കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ പേര് ചാവേർ എന്നാണ്. ഒരു ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ഇതിന്റെ ടൈറ്റിൽ ഇന്ന് റിലീസ് ചെയ്തത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. കുഞ്ചാക്കോ ബോബന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്. മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനും രചയിതാവുമായ ജോയ് മാത്യു, മമ്മൂട്ടി നായകനായ അങ്കിൾ എന്ന ചിത്രത്തിന് ശേഷം തിരക്കഥ രചിച്ച ചിത്രം കൂടിയാണ് ചാവേർ. 2018 ഇൽ പുറത്തു വന്ന ആ ചിത്രത്തിന് ശേഷം അദ്ദേഹം രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ ആണ് നിർമ്മിക്കുന്നത്. മാമാങ്കത്തിന് ശേഷം വേണു കുന്നപ്പിള്ളിയും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ രാജേഷ് ശര്‍മ്മ, കെ.യു. മനോജ്, അനുരൂപ് എന്നിവരും, ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. ഇതിന്റെ ചിത്രീകരണത്തിനായി തലശ്ശേരിയിൽ ഇട്ട സെറ്റ് വമ്പൻ ജനശ്രദ്ധ നേടിയതും, അതുപോലെ ഇതിലെ ആക്ഷൻ സീൻ ഒരുക്കുന്നതിനിടെ കുഞ്ചാക്കോ ബോബന് പരിക്ക് പറ്റിയതും വലിയ വാർത്തയായി മാറിയിരുന്നു. ഇതിനു വേണ്ടി തലശ്ശേരി കടല്‍പാലത്തിനോട് ചേര്‍ന്ന തായലങ്ങാടിയില്‍ കലാസംവിധായകൻ ഗോകുൽ ദാസ് ഒരുക്കിയ പടുകൂറ്റൻ സെറ്റാണ് വലിയ ഹിറ്റായി മാറിയത്. ജിന്റോ ജോർജ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് നിഷാദ് യൂസഫ് എന്നിവരാണ്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.