പാറപോലെ ഉറച്ച മനസ്സും നിലപാടുകളും തത്വസംഹിതകളുമുള്ള മൂന്നുപേരുടെ കല്ലിൽ കൊത്തിവെച്ചതുപോലുള്ള രൂപവുമായി ‘ചാവേർ’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. അമേരിക്കയിലെ നാലു രാഷ്ട്രത്തലവന്മാരുടെ മുഖം കൊത്തിവെച്ച റഷ്മോർ മലനിരകളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഫസ്റ്റ് ലുക്ക് സോഷ്യൽമീഡിയയിൽ നിമിഷ നേരം കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ്. ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കുഞ്ചാക്കോ ബോബനും ആന്‍റണി വർഗ്ഗീസും അർജുൻ അശോകനുമാണ് ഫസ്റ്റ് ലുക്കിലുള്ളത്.
സൂപ്പർ ഹിറ്റ് ചിത്രം ‘അജഗജാന്തര’ത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്. അശോകൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ചാക്കോച്ചനെത്തുന്നത്.സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനും മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്
നടനും സംവിധായകനുമായ ജോയ് മാത്യു ‘അങ്കിളി’ന് ശേഷം തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ് എന്നിവരാണ് .
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്‍ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.