സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രം ഒരുക്കി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് ടിനു പാപ്പച്ചൻ. ആന്റണി വർഗീസ് നായകനായി എത്തിയ ആ ചിത്രം മികച്ച വിജയമാണ് നേടിയത്. അതിനു ശേഷം ഇതേ കൂട്ടുകെട്ടിൽ പുറത്തു വന്ന ചിത്രമാണ് അജഗജാന്തരം. ഈ ക്രിസ്മസ് സീസണിൽ പുറത്തു വന്ന അജഗജാന്തരവും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ക്രിസ്മസ് റിലീസുകളിൽ ഏറ്റവും മികച്ച അഭിപ്രായവും ബോക്സ് ഓഫീസ് കളക്ഷനും നേടിയാണ് ഈ ചിത്രം മുന്നേറുന്നത്. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ച് ടിനു സിനിമ ചെയ്യുമെന്നുള്ള വാർത്തകൾ വന്നിരുന്നു. അതിൽ തന്നെ മോഹൻലാൽ ചിത്രം ഇപ്പോൾ ചർച്ചകളിൽ ആണെന്നും ടിനു വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമൊരുക്കുമോ എന്ന ചോദ്യത്തോടും പ്രതികരിക്കുകയാണ് ടിനു.
മമ്മുക്കയെ നായകനാക്കി ഒരു ചിത്രം ഒരുക്കാൻ ആഗ്രഹമുണ്ടെന്നും, അതിനു ശ്രമിച്ചിട്ടുണ്ടെന്നും ടിനു പറയുന്നു. എന്നാൽ നമ്മൾ പറയുന്ന കഥ അദ്ദേഹത്തിന് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ആ പ്രൊജക്റ്റ് നടക്കാതെ പോയതെന്നും ടിനു പറഞ്ഞു. പക്ഷെ അദ്ദേഹവുമൊത്തു ഒരു ചിത്രം ചെയ്യാനുള്ള ശ്രമങ്ങൾ ഭാവിയിലും ഉണ്ടാകുമെന്നും ടിനു പാപ്പച്ചൻ പറഞ്ഞു. മോഹൻലാലിനെ നായകനാക്കി ഒരുക്കാൻ ആഗ്രഹിക്കുന്ന ചിത്രം ഒരു മിസ്റ്ററി നിറഞ്ഞ കഥയാണ് എന്നും അതിനെ കുറിച്ച് കൂടുതൽ ഒന്നും പറയാറായില്ല എന്നും ടിനു വെളിപ്പെടുത്തി. ലാലേട്ടനോട് കഥ പറഞ്ഞിട്ടുണ്ടെന്നും ടിനു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു സഹസംവിധായകൻ എന്ന നിലയിൽ മമ്മൂട്ടിക്കും മോഹൻലാലിനൊപ്പം പല ചിത്രങ്ങളിലും സഹകരിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ടിനു. അടുത്തിടെ പൂർത്തിയായ ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രത്തിൽ സഹസംവിധായകൻ ആയി ജോലി ചെയ്തതും ടിനു ആയിരുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.