സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച യുവ സംവിധായകൻ ആണ് ടിനു പാപ്പച്ചൻ. അതിൽ അജഗജാന്തരം എന്ന ചിത്രം ഈ കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത് വലിയ ഹിറ്റായി മാറിയ ചിത്രമാണ്. അതിനു ശേഷം ടിനു പാപ്പച്ചൻ ചെയ്യാൻ പോകുന്ന ചിത്രങ്ങളെ കുറിച്ചു ഒരുപാട് വാർത്തകൾ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, നടൻ ജയസൂര്യ എന്നിവർക്കൊപ്പം ഓരോ ചിത്രങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട് താൻ എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അതോടൊപ്പം തന്നെ തനിക്ക് മമ്മുക്കയുടെ ഒപ്പം ഒരു സിനിമ ചെയ്യാനും ആഗ്രഹം ഉണ്ടെന്നും അദ്ദേഹത്തോട് കഥ പറയാൻ ഒരു ശ്രമം താൻ നടത്തി എന്നും ടിനു പറയുന്നു. ഇപ്പോഴിതാ, താൻ സഹസംവിധായകൻ ആയി ജോലി ചെയ്ത, ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രത്തെ കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് ടിനു.
അതൊരു അടിപൊളി ചിത്രം ആയിരിക്കും എന്നും, ഗംഭീര പടം ആയിരിക്കുമെന്നും ടിനു പറയുന്നു. ഏത് തരത്തിലുള്ള ചിത്രമായിരിക്കും അതെന്നത് ഒരു സസ്പെൻസ് ആയി ഇരിക്കട്ടെ എന്നും ടിനു പറയുന്നു. നൻ പകൽ നേരത്തു മയക്കം എന്നാണ് ഈ ചിത്രത്തിന്റെ പേര്. മമ്മൂട്ടി തന്നെ നിർമ്മിക്കുകയും ചെയ്ത ഈ ചിത്രം രചിച്ചത് എസ് ഹരീഷ് ആണ്. പകൽ സമയം സൈക്കിൾ മെക്കാനിക്ക് ആയും രാത്രി കള്ളൻ ആയും ജീവിക്കുന്ന വേലൻ അഥവാ നകുലൻ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി ഇതിൽ അവതരിപ്പിക്കുന്നത് എന്നു വാർത്തകൾ വന്നിരുന്നു. മമ്മൂട്ടി- ലിജോ കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യത്തെ ചിത്രമാണ് ഇത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.