ടിക് ടോക് വീഡിയോകളിലൂടെ ഒരുപാട് കലാകാരന്മാരും കലാകാരികളും ഇപ്പോൾ മലയാള സിനിമയുടെ ഭാഗമായി എത്തുന്നുണ്ട്. ഒരുപാട് പേര് ഫോളോ ചെയ്യുന്ന അനേകം കലാകാരൻമാർ ഇന്ന് ടിക് ടോക്കിൽ ഉണ്ട്. അതിൽ കൊച്ചു കുട്ടികൾ മുതൽ വൃദ്ധരായ ആളുകൾ വരെ ഉണ്ട് എന്നതാണ് ഏറെ രസകരമായ കാര്യം. ടിക് ടോക് താരങ്ങൾക്കു ഒട്ടേറെ ആരാധകരും ഇന്ന് സോഷ്യൽ മീഡിയയിൽ ഉണ്ട്. അങ്ങനെ ഒട്ടേറെ ആരാധകർ ഉള്ള ഒരു ടിക് ടോക് താരം ആണ് കുട്ടി തെന്നൽ. ഏകദേശം മുപ്പതിനായിരം പേര് ടിക് ടോക്കിൽ ഫോളോ ചെയ്യുന്ന ഈ കൊച്ചു മിടുക്കി ഇപ്പോൾ യു കെ ജി വിദ്യാർത്ഥിനി ആണ്. തന്റെ രസകരമായ ടിക് ടോക് വീഡിയോകളിലൂടെ ഒട്ടേറെ പേരുടെ ഓമനയാണ് ഈ കുട്ടി. ഇപ്പോഴിതാ കുട്ടി തെന്നലും ടിക് ടോക്കിൽ നിന്ന് സിനിമയിലേക്ക് എത്തുകയാണ്.
യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന ത്രില്ലർ ചിത്രമായ ഫോറൻസിക്കിലൂടെ ആണ് കുട്ടി തെന്നൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വൈറൽ ആയ കുട്ടി തെന്നലിന്റെ ടിക് ടോക് വീഡിയോകളിലൂടെ ഈ കുട്ടിയുടെ അഭിനയ പാടവം മനസ്സിലാക്കിയാണ് ഫോറൻസിക് അണിയറ പ്രവർത്തകർ ഈ ബാല താരത്തെ തങ്ങളുടെ സിനിമയുടെ ഭാഗം ആവാൻ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനം ചിത്രീകരണം ആരംഭിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് സെവൻത് ഡേ എന്ന സൂപ്പർ ഹിറ്റ് പൃഥ്വിരാജ് ചിത്രം രചിച്ച അഖിൽ പോളും അനസ് ഖാനും ചേർന്നാണ്.
ടോവിനോ ഒരു ഫോറൻസിക് ഓഫിസർ ആയി എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മമത മോഹൻദാസ് ആണ്. നാവിസ് സേവ്യർ, സിജു മാത്യു എന്നിവർ ചേർന്ന് ജൂവിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകർ തന്നെയാണ്. ആദ്യം സുജിത് വാസുദേവ് ഒരുക്കാൻ ഇരുന്ന ഈ ചിത്രം തിരക്ക് മൂലം അദ്ദേഹം പിന്മാറിയപ്പോൾ ആണ് രചയിതാക്കൾ തന്നെ സംവിധാനം ചെയ്യാൻ തീരുമാനിച്ചത്. അഖിൽ ജോർജ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയിയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദും ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.