കേരളത്തിലെ ഏറ്റവും വലിയ തീയേറ്ററുകളിൽ ഒന്നായിരുന്നു തൃശൂരിലെ രാഗം തിയേറ്റർ. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ പലതും റിലീസ് ചെയ്തിട്ടുള്ള രാഗത്തിൽ സിനിമ കാണാൻ ആയി മറ്റു ജില്ലകളിൽ നിന്ന് പോലും ആളുകൾ എത്തിയിരുന്ന കാലം ഉണ്ടായിരുന്നു. അത്രമാത്രം മികച്ച തിയേറ്റർ ആയിരുന്നു രാഗം. പിന്നീട് രാഗം ജോർജേട്ടൻസ് രാഗം ആയി മാറി. അവസാനം നാൽപ്പതു വർഷത്തെ പ്രവർത്തനത്തിന് ശേഷം 2015 ഇൽ ആണ് ഈ തിയേറ്റർ അടച്ചു പൂട്ടിയത്. എന്നാൽ അതോടൊപ്പം പിടഞ്ഞത് തൃശ്ശൂർക്കാരുടെ മനസ്സ് മാത്രമല്ല, കേരളത്തിലെ സിനിമാ പ്രേമികളുടെ മനസ്സുകൾ കൂടിയാണ്. ജനവികാരം മനസ്സിലാക്കിയ തിയേറ്റർ മാനേജ്‌മെന്റ്, കൂടുതൽ നവീകരിച്ചു അത്യാധുനിക സാങ്കേതിക വിദ്യകൾ കൂടി കൊണ്ട് വന്നു രാഗം തിയേറ്റർ വീണ്ടും തുറക്കുകയാണ്.
അടുത്ത മാസം പത്തിന് റിലീസ് ചെയ്യുന്ന ബിഗ് ബജറ്റ് മലയാള ചിത്രമായ കായംകുളം കൊച്ചുണ്ണി ആണ് രാഗം തിയേറ്ററിന്റെ ഓപ്പണിങ് പ്രോഗ്രാം. ഈ മോഹൻലാൽ- നിവിൻ പോളി ചിത്രം സ്‌ക്രീനിൽ തെളിയുന്നതോടെ പുതിയ യുഗത്തിലേക്ക് രാഗം തിയേറ്റർ ഉണർന്നെഴുന്നേക്കുകയാണ് കൂടുതൽ തലയെടുപ്പോടെ. ഇപ്പോൾ പുതുക്കി പണിത ഈ തിയേറ്ററിൽ 880 പുഷ് ബാക് സൗകര്യം ഉള്ള സീറ്റുകൾ ആണുള്ളത്. അതുപോലെ തന്നെ ഫോർ കെ പ്രോജെക്ഷൻ, ഡോൾബി അറ്റമോസ് സൗണ്ട് തുടങ്ങിയ ആധുനിക സംവിധാനങ്ങളും സൗജന്യ പാർക്കിങ് സൗകര്യവും അതുപോലെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യവും പുതിയ രാഗത്തിൽ ലഭ്യമാണ്. ഉൽഘാടന ദിവസത്തെ വരുമാനത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാൻ ആണ് രാഗം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. 1974 ആഗസ്ത് 24 നാണ് രാഗത്തില്‍ ആദ്യ സിനിമ പ്രദര്‍ശനം നടന്നത്. രാമു കാര്യാട്ടിന്റെ “നെല്ല് ആയിരുന്നു ആ ചിത്രം. പ്രമുഖ ബിസിനസ്സ് ഗ്രൂപ്പ് ആയ ജിയോ ഗ്രൂപ്പും സൂര്യ ഫിലിംസും ചേർന്നാണ് രാഗം നവീകരിച്ചത്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.