ഉലകനായകൻ കമൽഹാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇന്ത്യൻ 2. സൂപ്പർ ഹിറ്റ് സംവിധായകൻ ശങ്കർ ഒരുക്കുന്ന ഈ ചിത്രം ഏകദേശം രണ്ട് വർഷം മുൻപ് ആരംഭിച്ചിരുന്നുവെങ്കിലും, കോവിഡ് പ്രതിസന്ധി മൂലമുണ്ടായ ചില പ്രശ്നങ്ങളും, ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ക്രയിന്‍ താഴെ വീണ് അണിയറ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും, നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് നേരിട്ട സാമ്പത്തിക പ്രതിസന്ധിയുമൊക്കെയായി നിന്ന് പോയിരുന്നു. ഇപ്പോൾ ലൈക്കക്കൊപ്പം റെഡ് ജയന്റ് മൂവീസ് കൂടി ചേർന്നാണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്. ഈ മാസം ആരംഭിക്കാൻ പോകുന്ന ഇന്ത്യൻ 2 ഒരുക്കാൻ ഷങ്കറിനെ സഹായിക്കാനായി മൂന്ന് സംവിധായകൻ കൂടിയെത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ തമിഴിൽ നിന്നും വരുന്നത്. വസന്തബാലൻ, ചിമ്പുദേവൻ, അറിവഴകൻ എന്നിവരാണ് ഈ ചിത്രത്തിൽ ഷങ്കറിനെ സഹായിക്കാൻ എത്തുകയെന്നാണ് സൂചന.
കമൽ ഹാസൻ ഉൾപ്പെട്ട ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഷങ്കർ ഒരുക്കുമ്പോൾ, മറ്റു സഹകഥാപാത്രങ്ങൾ മാത്രമുള്ള സീനുകൾ മേൽപ്പറഞ്ഞ സംവിധായകരാവും ഒരുക്കുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാജൽ അഗർവാൾ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, കാർത്തിക്, ഗുരു സോമസുന്ദരം, ബോബി- സിംഹ, മനോബല, ഗുൽഷൻ ഗ്രോവർ, അഖിലേന്ദ്ര മിശ്ര, കല്യാണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രവി വർമ്മൻ, എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദ് എന്നിവരാണ്. 1996 ഇൽ കമൽ ഹാസൻ- ഷങ്കർ ടീമിൽ നിന്ന് വന്ന ഇന്ത്യൻ എന്ന ട്രെൻഡ് സെറ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ഇത് കൂടാതെ റാം ചരൺ നായകനായ പുതിയ ചിത്രവും ഇപ്പോൾ സംവിധാനം ചെയ്യുകയാണ് ഷങ്കർ.
ക്രിസ്തുമസ് റിലീസായി ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തുന്ന സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ഇ ഡി -എക്സ്ട്രാ ഡീസന്റിന്റെ പ്രീ റിലീസ് ടീസർ…
സുരാജ് വെഞ്ഞാറമൂട് നായകനായി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന എക്സ്ട്രാ ഡീസന്റ് ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും.…
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. മലയാളം, ഹിന്ദി,…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ടീസർ, പോസ്റ്ററുകൾ , ഗാനങ്ങൾ…
മലയാളത്തിന്റെ മെഗാതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ അണിനിരത്തി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ബഡ്ജറ്റ്…
സുരാജ് വെഞ്ഞാറമ്മൂട് നായകനായി എത്തുന്ന ആമിർ പള്ളിക്കൽ ചിത്രം എക്സ്ട്രാ ഡീസന്റ് ഡിസംബർ ഇരുപതിനാണ് റിലീസ് ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.