[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സാംബാ താളത്തിൽ പാട്ടും നൃത്തവുമായി ഗോപി സുന്ദർ- അമൃത സുരേഷ് ടീം; വീഡിയോ കാണാം

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ ഗോപി സുന്ദർ അടുത്തിടെയാണ് പ്രശസ്ത ഗായികയായ അമൃത സുരേഷിനൊപ്പം ദാമ്പത്യ ജീവിതമാരംഭിച്ചത്. ഏറെനാളായി പ്രണയത്തിലായിരുന്ന ഇരുവരും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രണയം പബ്ലിക് ആയി തന്നെ പറയുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഇരുവരും തങ്ങളുടെ പുതിയ ജീവിതം സംഗീതവും യാത്രകളുമായി ആഘോഷിക്കുകയാണ്. ഒരുമിച്ച് ഒട്ടേറെ പാട്ടുകൾ ചെയ്തും സോങ് വീഡിയോകൾ ഒരുക്കിയും ഇവർ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ ഇവർ പുറത്തു വിട്ട ഒരു പുത്തൻ സോങ് വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്. ഒലേലെ എന്ന വരികളോടെ തുടങ്ങുന്ന ഈ അടിപൊളി ഗാനം ആലപിച്ചിരിക്കുന്നത് ഗോപി സുന്ദറും അമൃത സുരേഷും ചേർന്നാണ്. ഈ ഗാനരംഗത്തിൽ നൃത്തം വെക്കുന്നതും ഇവർ തന്നെയാണ്. സാംബ താളത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നത് ഗോപി സുന്ദറും ഇതിന് വരികൾ രചിച്ചത് ബി കെ ഹരിനാരായണനുമാണ്.

അമൃത സുരേഷിന്റെ രണ്ടാമത്തെ ജീവിത പങ്കാളിയാണ് ഗോപി സുന്ദർ. നടൻ ബാലയെയാണ് അമൃത ആദ്യം വിവാഹം കഴിച്ചത്. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മകളോടൊപ്പം സംഗീതവുമായി കഴിയവെയാണ് അമൃത ഗോപി സുന്ദറുമായി പ്രണയത്തിലായത്‌. ഗോപി സുന്ദറും നേരത്തെ വിവാഹം കഴിച്ചിട്ടുണ്ട്. പ്രിയ എന്നായിരുന്നു ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയുടെ പേര്. ഈ വിവാഹ ബന്ധത്തിൽ രണ്ട് ആൺമക്കളും ​ഗോപി സുന്ദറിനുണ്ട്. പ്രിയയുമായുള്ള വിവാഹ മോചനത്തിന് ശേഷം ഗായികയായ അഭയ ഹിരൺമയിയുമായി പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു ഗോപി സുന്ദർ. ഗോപി സുന്ദർ ഈണം നൽകിയ ഏറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായിക കൂടിയാണ് അഭയ ഹിരൺമയി.

webdesk

Recent Posts

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

1 day ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

2 days ago

മജു ചിത്രം ‘പെരുമാനി’യുടെ റിലീസ് നാളെ ! കാണാനുള്ള കാരണങ്ങൾ…

പ്രതീക്ഷകൾ ഉണർത്തി മജു ചിത്രം 'പെരുമാനി' നാളെ മുതൽ (2024 മെയ് 10) തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സിനിമ കാണാൻ പ്രേക്ഷകരെ…

3 days ago

പ്രതീക്ഷയുണർത്തി, വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ ‘പെരുമാനി’ മെയ് 10ന് റിലീസ്

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി' റിലീസിനൊരുങ്ങുന്നു. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി…

5 days ago

‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് !! ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യിലെ ആദ്യ ഗാനം…

6 days ago

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

1 week ago

This website uses cookies.