Maradona Movie
ടോവിനോയെ നായകനാക്കി നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മറഡോണ’. ടോവിനോയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രമായ ‘അഭിയും അനുവും’ പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുവാൻ സാധിച്ചില്ല. സിനിമ പ്രേമികൾ ഉറ്റുനോക്കുന്നത് മറഡോണയുടെ റിലീസിന് വേണ്ടി തന്നെയാണ്. പുതുമുഖ നടി ശരണ്യ ആർ. നായരാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. ആക്ഷൻ, കോമഡി, റൊമാൻസ് എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. മറഡോണ എന്ന ടൈറ്റിൽ റോളിലാണ് ടോവിനോ പ്രത്യക്ഷപ്പെടുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ്‌കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
മറഡോണയുടെ റിലീസിന് ഇനി വെറും 3 ദിവസമാണ് അവശേഷിക്കുന്നത്. മറഡോണയുടെ കൂടെ മത്സരിക്കാൻ വലിയ ചിത്രങ്ങൾ ഒന്നും തന്നെ ഈ വാരം പ്രദർശനത്തിനെത്തുന്നില്ല എന്നത് ഗുണകരമാണ്. ചിത്രത്തിന്റെ ട്രെയിലർ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു. ടോവിനോയുടെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ട്രെയ്‌ലറിൽ കാണാൻ സാധിച്ചത്. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് തേജസ് വർക്കിയും, മാത്തനും, സിനിമ പ്രേമികളുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന മറ്റൊരു ഹൃദയസ്പർശിയായ കഥാപാത്രമായിരിക്കും മറഡോണയെന്ന പ്രതീക്ഷയിലാണ് എല്ലാവരും. മായാനദിക്ക് ശേഷം എല്ലാത്തരം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുകയും വൻ വിജയവും കരസ്ഥമാക്കുവാൻ ഏറെ സാധ്യതയുള്ള ചിത്രം കൂടിയാണിത്.
ലിയോണ ലിഷോയ്, ശാലു റഹിം, ടിറ്റോ വിൽസൺ, കിച്ചു ടെല്ലുസ്, നിസ്റ്റർ അഹമ്മദ്, ജീൻസ് ഭാസ്‌കർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സുഷിൻ ശ്യമാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ദീപക് ഡി. മേനോനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൈജു ശ്രീധരനാണ്. ജൂൺ 27ന് മറഡോണ കേരളത്തിൽ പ്രദർശനത്തിനെത്തും. ‘തീവണ്ടി’, ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്നീ ചിത്രങ്ങളാണ് ടോവിനോയുടെ റിലീസിനായി ഒരുങ്ങുന്നത്. മോഹൻലാൽ ചിത്രം ലൂസിഫറിലും ടോവിനോ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.