Mohanlal's Karnabharam Video
മോഹൻലാലിന്റെ ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടനായി അവരോധിക്കുന്നതു അദ്ദേഹത്തിന്റെ സിനിമകളിലെ പ്രകടനത്തിന് പുറമെ സ്റ്റേജിലും അദ്ദേഹം കാഴ്ച വെച്ച വിസ്മയിപ്പിക്കുന്ന പ്രകടങ്ങൾ ആണ്. ഒരുപാട് നാടകങ്ങൾ അദ്ദേഹം ചെയ്തിട്ടില്ലെങ്കിലും ചെയ്തത് എല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടിയവയാണ്. അങ്ങനെ ദേശീയ ശ്രദ്ധ വരെ നേടിയെടുത്ത ഒന്നായിരുന്നു കാവാലം നാരായണ പണിക്കരുടെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച കർണ്ണ ഭാരം എന്ന സംസ്‌കൃത നാടകം. പൂർണ്ണമായും സംസ്‌കൃതത്തിൽ ഉള്ള ഈ നാടകത്തിൽ ആദ്യം മുതൽ അവസാനം വരെ കേന്ദ്ര കഥാപാത്രമായ കർണ്ണൻ ആയി സംസ്‌കൃത ഭാഷയിലെ കടുത്ത ശ്ലോകങ്ങൾ പറഞ്ഞു കൊണ്ട് മോഹൻലാൽ നടത്തിയ പെർഫോമൻസ് സംസ്‌കൃത പണ്ഡിതരെ പോലും ഞെട്ടിച്ചതാണ്. ആ നാടകത്തിൽ നിന്നുള്ള ഒരു രംഗത്തിന്റെ വളരെ അപൂർവമായ ഒരു വീഡിയോ ആണ് മോഹൻലാൽ ഇന്ന് തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടത്.
ആ നാടകം തന്റെ അടുത്ത് എത്തുന്നത് വരെ സംസ്‌കൃത ഭാഷ വശമില്ലാതെയിരുന്ന മോഹൻലാൽ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സംസ്‌കൃത ഭാഷ പഠിച്ചതും ഇന്ത്യയിലെ വലിയ നാടകാചാര്യന്മാരെയും സംസ്‌കൃത പണ്ഡിതന്മാരെയും വിസ്മയിപ്പിക്കുന്ന പ്രകടനം കർണ ഭാരത്തിലൂടെ കാഴ്ച വെക്കുകയും ചെയ്തത്. ഭാസൻ 2000 വർഷം മുൻപ് രചിച്ച ഈ നാടകം മോഹൻലാൽ സ്റ്റേജിൽ അവതരിപ്പിച്ചത് രണ്ടായിരാമാണ്ടിലാണ്. മുംബൈ, ഡൽഹി എന്നിവിടങ്ങൾ ആണ് അന്ന് അദ്ദേഹം ഈ നാടകം അവതരിപ്പിച്ചത്. ഫേസ്ബുക്കിലൂടെ പങ്കു വെച്ച വിഡിയോയിൽ മോഹൻലാൽ പറയുന്നത് താൻ കർണ്ണൻ ആയി മാറിയതോ കർണ്ണൻ താനായി വന്നതോ എന്നറിയില്ല എന്നാണ്. ഈ നാടകത്തിലെ പ്രകടനത്തിനും അതിലൂടെ സംസ്‌കൃത ഭാഷക്ക് നൽകിയ സംഭാവനക്കും മോഹൻലാലിന് കാലടി സംസ്‌കൃത സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു. ഏതായാലും മോഹൻലാൽ പങ്കു വെച്ച ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.