[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മെഗാസ്റ്റാറിന് മൂന്ന് നായികമാർ; ബി ഉണ്ണികൃഷ്ണൻ- മമ്മൂട്ടി ത്രില്ലർ ചിത്രം തുടങ്ങുന്നു

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് പ്രശസ്ത സംവിധായകനും രചയിതാവുമായ ബി ഉണ്ണികൃഷ്ണനാണ്. ഉദയ കൃഷ്ണ രചന നിർവഹിക്കുന്ന ഈ മമ്മൂട്ടി ചിത്രം നിർമ്മിക്കുന്നതും ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കാൻ പോകുന്ന ഈ ചിത്രം ഒരു മെഗാ ബഡ്ജറ്റ് ചിത്രമായാണ് എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ താരനിരയുടെ ചില വിശദാംശങ്ങൾ പുറത്തു വരികയാണ്. മൂന്നു നായികമാരാണ് ഈ ചിത്രത്തിലുള്ളതെന്നാണ് ക്യാൻ ചാനൽ മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്യുന്നതെന്നാണ് അവരുടെ റിപ്പോർട്ട് പറയുന്നത്. നേരത്തെ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര എന്നിവരുടെ പേരുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഇവരെ കൂടാതെ ബോളിവുഡ് താരം രവീണ ടണ്ടൻ ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നും വാർത്തകൾ വന്നിരുന്നു. ബിജു മേനോൻ, സിദ്ദിഖ്, എന്നിവരും ഇതിന്റെ താരനിരയിലുണ്ടെന്നു സൂചനകളുണ്ട്. ഏതായാലും ജൂലൈ പതിനഞ്ചിനാണ്‌ ഈ ചിത്രം ആരംഭിക്കാൻ പോകുന്നത്‌. പൂയംകുട്ടിയില്‍ ആരംഭിക്കുന്ന ഈ ചിത്രം പിന്നീട് എറണാകുളം, വണ്ടിപ്പെരിയാര്‍, കുട്ടിക്കാനം എന്നിവിടങ്ങളിലും ചിത്രീകരിക്കുമെന്നാണ് ലഭിക്കുന്ന വിവങ്ങൾ പറയുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടി ഇതിൽ ജൂലൈ പതിനെട്ടോടെ ജോയിൻ ചെയ്യുമെന്നാണ് സൂചന. ഈ ചിത്രത്തിന് മുൻപ് റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രങ്ങൾ, ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്തു മയക്കം, നിസാം ബഷീർ ഒരുക്കിയ റോഷാക്ക് എന്നിവയാണ്. ഇത് രണ്ടും നിർമ്മിച്ചിരിക്കുന്നതും മമ്മൂട്ടി തന്നെയാണ്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 hour ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.