[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൗബിൻ ഷാഹിറിനെതിരെ അസഭ്യ വർഷം; അക്കൗണ്ട് ഹാക്ക് ചെയ്തെന്നു വെളിപ്പെടുത്തി ഒമർ ലുലു

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് നടന്‍ സൗബിന്‍ ഷാഹിറിനെ മോശമായി പരാമര്‍ശിച്ച് കൊണ്ട് സംവിധായകന്‍ ഒമര്‍ ലുലു ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് എന്ന തരത്തിലുള്ള ഒരു സ്ക്രീൻ ഷോട്ട് ആയിരുന്നു. വലിയ രീതിയിലാണ് ആ സ്ക്രീൻ ഷോട്ട് വൈറലായത്. ഈ കാര്യത്തിൽ ഒമർ ലുലുവിനെ വിമർശിച്ചു കൊണ്ടും അധിക്ഷേപിച്ചു കൊണ്ടും സൗബിൻ ഷാഹിർ ആരാധകർ രംഗത്തു വരികയും ചെയ്തു. ഇപ്പോഴിതാ, അതിന്റെ പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തികൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ഒമർ ലുലു. ആ പോസ്റ്റ് താനോ തന്റെ അക്കൗണ്ട് നോക്കുന്നവരോ ഇട്ടതല്ലെന്നും, തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും ഒമർ ലുലു പറയുന്നു. തന്റെ ഫേസ്ബുക് അക്കൗണ്ടിലിട്ട പോസ്റ്റിലൂടെയാണ് ഈ സംവിധായകൻ കാര്യങ്ങൾ വിശദമാക്കിയത്.

ഒമർ ലുലു കുറിച്ച വാക്കുകൾ ഇങ്ങനെ, “പ്രിയപ്പെട്ടവരെ , എന്റെ പേരിലുള്ള സോഷ്യൽ മീഡിയ പേജിലൂടെ സംവിധായകനും നടനുമായ ശ്രീ സൗബിൻ ഷാഹിറിനെ അപകീർത്തിപ്പെടുത്തുന്ന വിധം പോസ്റ്റ്‌ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട്സ് പരക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെടുകയും,പേജുകൾ കൈകാര്യം ചെയ്യുന്ന അഡ്മിൻമാരെ വിളിച്ചപ്പോൾ അവർക്കും ഇതിനെ പറ്റി ഒരു അറിവുമില്ല എന്നാണ് അറിഞ്ഞത്.ഇനി എന്റെ അക്കൗണ്ട് ഏതെങ്കിലും ഹാക്കേർസ് ഹാക്ക് ചെയ്തോ എന്നും എനിക്ക് അറിയില്ല. ശ്രീ സൗബിൻ ഷാഹിറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായത് അറിഞ്ഞു അതിൽ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു . ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു .സ്നേഹത്തോടെ ,ഒമർ ലുലു..”. ബാബു ആന്റണി നായകനായ പവർ സ്റ്റാർ, ഒടിടി പ്ലാറ്റ്‍ഫോമിനുവേണ്ടി ആദ്യമായി ഒരുക്കുന്ന നല്ല സമയം എന്നീ ചിത്രങ്ങളാണ് ഇനി ഒമർ ലുലുവിന്റെതായി പുറത്തു വരാനുള്ളത്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 hour ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.