മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് പ്രശസ്ത സംവിധായകനും രചയിതാവുമായ ബി ഉണ്ണികൃഷ്ണനാണ്. ഉദയ കൃഷ്ണ രചന നിർവഹിക്കുന്ന ഈ മമ്മൂട്ടി ചിത്രം നിർമ്മിക്കുന്നതും ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കാൻ പോകുന്ന ഈ ചിത്രം ഒരു മെഗാ ബഡ്ജറ്റ് ചിത്രമായാണ് എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ താരനിരയുടെ ചില വിശദാംശങ്ങൾ പുറത്തു വരികയാണ്. മൂന്നു നായികമാരാണ് ഈ ചിത്രത്തിലുള്ളതെന്നാണ് ക്യാൻ ചാനൽ മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്യുന്നതെന്നാണ് അവരുടെ റിപ്പോർട്ട് പറയുന്നത്. നേരത്തെ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര എന്നിവരുടെ പേരുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇവരെ കൂടാതെ ബോളിവുഡ് താരം രവീണ ടണ്ടൻ ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നും വാർത്തകൾ വന്നിരുന്നു. ബിജു മേനോൻ, സിദ്ദിഖ്, എന്നിവരും ഇതിന്റെ താരനിരയിലുണ്ടെന്നു സൂചനകളുണ്ട്. ഏതായാലും ജൂലൈ പതിനഞ്ചിനാണ് ഈ ചിത്രം ആരംഭിക്കാൻ പോകുന്നത്. പൂയംകുട്ടിയില്‍ ആരംഭിക്കുന്ന ഈ ചിത്രം പിന്നീട് എറണാകുളം, വണ്ടിപ്പെരിയാര്‍, കുട്ടിക്കാനം എന്നിവിടങ്ങളിലും ചിത്രീകരിക്കുമെന്നാണ് ലഭിക്കുന്ന വിവങ്ങൾ പറയുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടി ഇതിൽ ജൂലൈ പതിനെട്ടോടെ ജോയിൻ ചെയ്യുമെന്നാണ് സൂചന. ഈ ചിത്രത്തിന് മുൻപ് റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രങ്ങൾ, ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്തു മയക്കം, നിസാം ബഷീർ ഒരുക്കിയ റോഷാക്ക് എന്നിവയാണ്. ഇത് രണ്ടും നിർമ്മിച്ചിരിക്കുന്നതും മമ്മൂട്ടി തന്നെയാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.