[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയി’ലൂടെ ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥൻ കുട്ടനാടൻ മാർപ്പാപ്പയിലൂടെ വീണ്ടും അഭിനയരംഗത്തേക്ക്

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ പോലീസ് ഉദ്യോഗസ്ഥനാണ് സിബി തോമസ്. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറന്മൂടും ഒരുമിച്ചെത്തിയ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ എസ്‌ഐയുടെ വേഷത്തില്‍ ഈ പോലീസ് താരം വീണ്ടുമെത്തുകയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലും പോലീസ് ഉദ്യോഗസ്ഥനായി എത്തിയ സിബി തന്റെ പ്രകടനമികവ് കൊണ്ടാണ് പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയത്. കുട്ടനാടന്‍ മാര്‍പാപ്പയിലെ അഭിനയത്തിലൂടെ ഈ പ്രതിഭ വീണ്ടും ആരാധകരെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

ഛായാഗ്രാഹകനായ ശ്രീജിത്ത് വിജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രവുമായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. കു​ട്ട​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അദിതി ര​വി​യാ​ണ് നാ​യി​ക. ഇ​ന്ന​സെ​ന്‍റ്, അ​ജു വ​ർ​ഗീ​സ്, ര​മേ​ഷ് പി​ഷാ​ര​ടി, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ശാന്തികൃഷ്ണ എ​ന്നി​വ​ർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ”ഇത് ക്യാമറ വെള്ളത്തിൽ വീണ കഥയല്ല ക്യാമറയുമായി വെള്ളത്തിൽ ചാടിയ ക്യാമറാമാന്റെ കഥയാണെന്നാണ് ” പോസ്റ്റർ പങ്കുവെച്ച് കൊണ്ട് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചത്. മലയാളം മൂവി മേക്കേഴ്സിന്റെ ബാനറില്‍ ഹസീബ് ഹനീഫാണ് ചിത്രം നിർമ്മിക്കുന്നത്.

webdesk

Recent Posts

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

3 hours ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

2 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

3 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

3 days ago

”പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഇവിടെന്നാ”: ‘പെരുമാനി’ റിലീസിന് ഒരുങ്ങുന്നു

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്…

4 days ago

ബോക്സ് ഓഫീസിൽ ജനപ്രിയ തരംഗം; കുടുംബ പ്രേക്ഷകർ പവി കെയർ ടേക്കറേ ഏറ്റെടുത്തു.

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ റീലിസ് ആയി രണ്ടു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ്…

4 days ago

This website uses cookies.