തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ പോലീസ് ഉദ്യോഗസ്ഥനാണ് സിബി തോമസ്. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറന്മൂടും ഒരുമിച്ചെത്തിയ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ എസ്‌ഐയുടെ വേഷത്തില്‍ ഈ പോലീസ് താരം വീണ്ടുമെത്തുകയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലും പോലീസ് ഉദ്യോഗസ്ഥനായി എത്തിയ സിബി തന്റെ പ്രകടനമികവ് കൊണ്ടാണ് പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയത്. കുട്ടനാടന്‍ മാര്‍പാപ്പയിലെ അഭിനയത്തിലൂടെ ഈ പ്രതിഭ വീണ്ടും ആരാധകരെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.
ഛായാഗ്രാഹകനായ ശ്രീജിത്ത് വിജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രവുമായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അദിതി രവിയാണ് നായിക. ഇന്നസെന്റ്, അജു വർഗീസ്, രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി, ശാന്തികൃഷ്ണ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ”ഇത് ക്യാമറ വെള്ളത്തിൽ വീണ കഥയല്ല ക്യാമറയുമായി വെള്ളത്തിൽ ചാടിയ ക്യാമറാമാന്റെ കഥയാണെന്നാണ് ” പോസ്റ്റർ പങ്കുവെച്ച് കൊണ്ട് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചത്. മലയാളം മൂവി മേക്കേഴ്സിന്റെ ബാനറില്‍ ഹസീബ് ഹനീഫാണ് ചിത്രം നിർമ്മിക്കുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.