ഒരു ദിവസം പെട്ടെന്ന് ഒരു ഗായകന് തന്റെ ശബ്ദം നഷ്ട്ടപെട്ടാലോ..? ആ വെല്ലുവിളിയെ അയാൾ എങ്ങനെ അതിജീവിക്കും. ഈ പ്രമേയമാണ് ഡിക്സൺ ആലിസ് പൗലോസ് എന്ന ചെറുപ്പക്കാരൻ രചനയും സംവിധാനവും നിർവഹിച്ച തൊണ്ട എന്ന ഹൃസ്വ ചിത്രം കൈകാര്യം ചെയ്യുന്നത്. പതിനേഴു മിനിറ്റോളം നീളമുള്ള ഈ ഹൃസ്വ ചിത്രം നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ഒരു കടുത്ത പൃഥ്വിരാജ് ആരാധകന്റെ കൂടി കഥയാണ്. പൃഥ്വിരാജ് സുകുമാരന്റെ വമ്പൻ പ്രൊജെക്ടുകളിൽ ഒന്നായ കാളിയന്റെ ട്രൈലെർ കാണാൻ ഇടയാകുന്ന ഈ ആരാധകന്റെ ജീവിതത്തിൽ ആ കാഴ്ച ഉണ്ടാക്കുന്ന സംഭവ വികാസങ്ങൾ ആണ് ഈ ചിത്രം നമ്മളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ആ ട്രൈലെർ എങ്ങനെയാണു അവന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ബാധിക്കുന്നതു എന്നാണ് തൊണ്ട നമ്മളോട് പറയുന്നത്.
ജോബിൻ ഇഗ്‌നേഷ്യസ് നൽകിയ മനോഹരമായ ദൃശ്യങ്ങളും അതുപോലെ പ്രകാശ് അലക്സ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ഹൃസ്വ ചിത്രത്തെ ഏറെ മികവുറ്റതാക്കിയിട്ടുണ്ട് . കല്യാണം എന്ന ചിത്രത്തിലൂടെ പ്രശസ്തനായ മ്യൂസിക് കമ്പോസർ ആണ് പ്രകാശ് അലക്സ്. മോഹൻലാൽ എന്ന മലയാള ചിത്രത്തിനും പശ്ചാത്തല സംഗീതം ഒരുക്കിയത് പ്രകാശ് അലക്സ് ആണ്. അനീഷ് പി ടോം, ഷാരോൺ ജെ മനോഹർ എന്നിവരാണ് യഥാക്രമം ഈ ഹൃസ്വ ചിത്രത്തിന് സൗണ്ട് മിക്സിങ്ങും സൗണ്ട് ഡിസൈനും നിർവഹിച്ചത്. ഇതിനു വേണ്ടി വി എഫ് എക്സ് ജോലികളും ഡി ഐ ജിലികളും ചെയ്തത് മിറാജ് മുഹമ്മദ് ആണ്. ഒരു ത്രില്ലെർ പോലെയാണ് ഈ ഹൃസ്വ ചിത്രം മുന്നോട്ടു പോകുന്നത് എന്നതും ഇതിനെ പ്രേക്ഷകരുടെ പ്രീയപെട്ടതു ആക്കുന്നു. ഏതായാലും ഗംഭീര പ്രേക്ഷക പ്രശംസ നേടി പുതുമ സമ്മാനിക്കുന്ന ഈ ഹൃസ്വ ചിത്രം മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.