കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ജീത്തു ജോസഫ് ഒരുക്കിയ ട്വൽത് മാൻ ആണ്. ദൃശ്യം എന്ന ഇൻഡസ്ട്രി ഹിറ്റിനു ദൃശ്യം 2 എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററിനും ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ ട്വൽത് മാനിലുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വലുതാണ്. എന്നാൽ ഇതിനും മുൻപ് ഇവർ ആരംഭിച്ച ചിത്രമാണ് റാം. പകുതിയോളം ഷൂട്ടിംഗ് പൂർത്തിയായ ഈ ചിത്രം കോവിഡ് സാഹചര്യം വന്നപ്പോൾ നിർത്തി വെക്കുകയായിരുന്നു. കാരണം, ഇതിന്റെ ബാക്കി ഷൂട്ടിംഗ് നടക്കേണ്ടത് ബ്രിട്ടനിലാണ്. അവിടേക്കു താരങ്ങളെയും അണിയറ പ്രവർത്തകരെയും ഒരുമിച്ചു കൊണ്ട് പോകേണ്ടതുള്ളത് കൊണ്ടും കോവിഡ് സാഹചര്യത്തിൽ ഷൂട്ടിങ്ങിനു അനുവാദം ലഭിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടുമാണ് റാം നിർത്തി വെക്കേണ്ടി വന്നതെന്നും ജീത്തു ജോസഫ് പറയുന്നു.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ഈ മാസം തന്റെ സംവിധാന സംരംഭമായ ബറോസ് പൂർത്തിയാക്കുന്ന മോഹൻലാൽ, അടുത്ത മാസം റാം എന്ന ചിത്രത്തിൽ വീണ്ടും ജോയിൻ ചെയ്യുമെന്നാണ്. ജൂൺ-ജൂലൈ മാസത്തോടെ റാമിന്റെ ചിത്രീകരണം പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. റാം തീയേറ്ററിൽ തന്നെ കാണേണ്ട ഒരു ബിഗ് ബഡ്ജറ്റ് സിനിമയാണെന്നും തിയേറ്റര്‍ ലൈവായി വരുമ്പോഴേക്കും ബാക്കി ഷൂട്ട് ചെയ്യാം എന്ന ധാരണയിലാണ് അത് നിർത്തി വെച്ചതെന്നും ജീത്തു ജോസഫ് പറയുന്നു. റാം ഒരു ആക്ഷന്‍ മാസ് സിനിമയാണെന്നും, എങ്ങനെയുള്ള ലാലേട്ടനായിരിക്കും ആ സിനിമയിലുണ്ടാകുക എന്നൊന്നും താനിപ്പോൾ പറയുന്നില്ലെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർക്കുന്നു. സാധാരണ തമിഴ് പടങ്ങളില്‍ കാണാറുള്ളത് പോലെ, ആറ് പാട്ടൊക്കെയുള്ള ഒരു മാസല്ല റാമിലുള്ളതെന്നും, റിയലിസ്റ്റിക് രീതിയിലുള്ള ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് റാമെന്നും അദ്ദേഹം വിശദീകരിച്ചു. തൃഷയാണ് റാമിലെ നായികാ വേഷം ചെയ്യുന്നത്.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
This website uses cookies.