മലയാളത്തിലെ പ്രശസ്ത നടിയായ ഐശ്വര്യ ലക്ഷി ഇനി നിർമ്മാതാവായും അരങ്ങേറ്റം കുറിക്കുകയാണ്. താൻ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഐശ്വര്യ ലക്ഷ്മി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചത്. ഗാർഗി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യൻ സൂപ്പർ നായികയായ സായി പല്ലവിയാണ്. ഗൗതം രാമചന്ദ്രൻ രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം ബ്ലാക്കി ജീനി ആൻഡ് മൈ ലെഫ്റ്റ് ഫുട് പ്രൊഡക്ഷൻസ് എന്ന ബാനറിലാണ് ഐശ്വര്യ ലക്ഷ്മി നിർമ്മിക്കുന്നത്. സായി പല്ലവിക്കൊപ്പം, ഐശ്വര്യ ലക്ഷ്മി, കാളി വെങ്കട് എന്നിവരുമഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കളായെത്തുന്നത് രവിചന്ദ്രൻ രാമചന്ദ്രൻ, തോമസ് ജോർജ്, ഗൗതം രാമചന്ദ്രൻ എന്നിവരാണ്. ഗോവിന്ദ് വസന്ത സംഗീതമൊരുക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലായാണ് ഒരുങ്ങുന്നത്.
നിവിൻ പോളി നായകനായ റിച്ചി എന്ന തമിഴ് ചിത്രമൊരുക്കി ശ്രദ്ധ നേടിയയാളാണ് ഇതിന്റെ സംവിധായകൻ ഗൗതം രാമചന്ദ്രൻ. ശ്രയാന്റി, പ്രേമകൃഷ്ണ അക്കാട് എന്നിവർ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷഫീഖ് മുഹമ്മദ അലിയാണ്. ഹരിഹരൻ രാജുവാണ് ഈ ചിത്രത്തിന്റെ സഹരചയിതാവ്. ഈ ചിത്രം മലയാളത്തിലും മൊഴിമാറ്റിയെത്തുമോ എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ഐശ്വര്യ ലക്ഷ്മി, ഇപ്പോൾ തമിഴ്, തെലുങ്കു ഭാഷകളിലും അഭിനയിക്കുന്നുണ്ട്. മണി രത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവനിലുൾപ്പെടെ ഐശ്വര്യ ലക്ഷ്മി നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. കുമാരി, ബിസ്മി സ്പെഷ്യൽ എന്നീ ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മിയഭിനയിച് ഇനി മലയാളത്തിലെത്താനുള്ളത്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.