ജന്മനാൽ തന്നെ ചലന ശേഷിയും സംസാര ശേഷിയും ഇല്ലാത്ത കുട്ടി ആയിരുന്നു തമിഴ് നാട് ഉത്തമപാളയം സ്വദേശി സെബാസ്റ്റിയൻ, എന്നാൽ എട്ടു വയസ്സുകാരനായ ഈ കുട്ടി ഇന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. അതിനു കാരണം ദളപതി വിജയ്‍യും. മരുന്നിന്റെയും വ്യായാമത്തിന്റെയും ഒപ്പം ദളപതി വിജയ്‌യോടുള്ള അടങ്ങാത്ത ആരാധനയുമാണ് ഈ കുട്ടിയെ ഇപ്പോൾ സഹായിക്കുന്നത് എന്ന് പറയാം. പഞ്ച കർമ്മ ചികിത്സയും ഫിസിയോ തെറാപ്പിയും മാത്രമല്ല ഇന്ന് ഈ കുട്ടിയുടെ കാലുകളെ ചലിപ്പിക്കുന്നത്. ദളപതി വിജയ്‌യോടുള്ള കടുത്ത ആരാധന കൂടിയാണ്. മാതാപിതാക്കളായ ജയ കുമാറും ഭാര്യയും ഈ കുട്ടിയെ കൊണ്ട് തൊടുപുഴ ആയുർവേദ ആശപത്രിയിൽ എത്തുന്നത് ഒന്നര വർഷം മുൻപാണ്.
ജനന സമയത്തു ഉണ്ടായ സങ്കീർണ്ണതകൾ കൊണ്ട് തലച്ചോറിലേക്കുള്ള ഓക്സിജൻ കുറഞ്ഞപ്പോൾ ആണ് ഈ കുട്ടിയുടെ ചലന ശേഷിയും സംസാര ശേഷിയും നഷ്ടപെട്ടത്. ഒരുപാട് ചികിത്സകൾ നടത്തി എങ്കിലും ഫലം കണ്ടില്ല. ഒട്ടേറെ ആശുപത്രികളിലും അവ്വർ കയറിയിറങ്ങി. അവസാനം ജോലിക്കായി രാജാക്കാട് എത്തിയപ്പോൾ ആണ് ഡോക്ടർ സതീഷ് വാര്യരെ കുറിച്ച് കേട്ട് അറിഞ്ഞതും അദ്ദേഹത്തിന്റെ കീഴിൽ തൊടുപുഴയിൽ ട്രീറ്റ്മെന്റ് ആരംഭിച്ചതും. വിജയ് അഭിനയിച്ച കത്തി എന്ന സിനിമയിലെ സെൽഫി പുള്ളെ എന്ന ഗാനം കേട്ടാൽ വല്ലാത്ത സന്തോഷം ഉണ്ടാവുന്നുണ്ട് ഈ കുട്ടിക്ക് എന്ന് കണ്ടെത്തിയതോടെ ആണ് ചികിത്സയുടെ വിജയവും ആരംഭിച്ചത്.
വിജയ്‌യുടെ സിനിമ വന്നാൽ എല്ലാം മറന്നു അതിൽ മുഴുകുന്ന ഈ കുട്ടിയുടെ ആരാധന ആണ് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്യാൻ അവനെ പ്രേരിപ്പിച്ചത്. പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്താൽ വിജയ്‌യുടെ അടുത്ത് കൊണ്ട് പോകാം എന്ന് പറഞ്ഞാണ് കുട്ടിയെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത്. അങ്ങനെ ഡോക്ടറും അദ്ദേഹത്തിന്റെ കൂടെ ഉള്ളവരും എല്ലാം വിജയ് ആരാധകർ ആയി മാറി, വിജയ് സിനിമകളിലെ പാട്ടും ഡയലോഗുകളും എല്ലാം പറഞ്ഞു കൊണ്ടാണ് കുട്ടിയെ ചികിത്സയുമായി സഹകരിപ്പിച്ചത്. ഇപ്പോൾ കൈ പിടിച്ചും അല്ലാതെയും നടക്കാൻ സാധിക്കുന്ന ഈ കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം വിജയ്‌യെ ഒന്ന് കാണുക എന്നതാണ്. ഇപ്പോൾ ചികിത്സായുടെ മൂന്നാം ഘട്ടത്തിൽ ആണ് സെബാസ്റ്റിയൻ.
വീഡിയോ കടപ്പാട്: Reporter Live
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.