[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മമ്മൂട്ടിയെ ആദ്യമായി കണ്ട ആ നിമിഷം; മനസ്സ് തുറന്നു ദിലീപ്

ജനപ്രിയ നായകൻ ദിലീപ് മമ്മുക്കയെ ആദ്യമായി കണ്ടത് എന്നാണെന്നും ആ നിമിഷം വിവരിക്കുകയും ചെയ്യുകയാണ് ദിലീപ് ഇപ്പോൾ. താൻ ആദ്യമായി നേരിട്ട് കാണുന്ന ഹീറോ ആണ് മമ്മുക്ക എന്നാണ് ദിലീപ് പറയുന്നത്. താൻ സ്‌കൂളിൽ പഠിക്കുന്ന സമയത്തു തന്റെ വീടിന്റെ അടുത്ത് മമ്മുക്ക അഭിനയിച്ച ഇടിയും മിന്നലും എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നു എന്നും അന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആണ് മമ്മൂട്ടി എന്ന നടനെ ആദ്യമായി കാണുന്നത് എന്നുമാണ് ദിലീപ് പറയുന്നത്. റീന എന്ന നടിയുടെ കഥാപാത്രത്തിനോട് ചായയും പുട്ടും ഒക്കെ മമ്മൂട്ടി കഴിക്കാൻ പറയുന്ന ഒരു രംഗം ആയിരുന്നു അന്ന് ഷൂട്ട് ചെയ്തു കൊണ്ടിരുന്നത് എന്നും ദിലീപ് ഓർത്തെടുക്കുന്നു.

അതിനു ശേഷം സിനിമയിലൂടെ മാത്രം കണ്ട മമ്മുക്കയെ ഒരിക്കൽ ഇൻസ്‌പെക്ടർ ബൽറാമിന്റെ സെറ്റിൽ കൊണ്ട് പോയി തന്റെ കൂട്ടുകാരൻ ജോർജ് കാണിച്ചു തന്നിരുന്നു എന്നും ദിലീപ് പറയുന്നു. അതിനു ശേഷം സൈന്യം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ അതിൽ ഒരു വേഷം ചെയ്യുമ്പോൾ ആണ് മമ്മുക്കയെ പരിചയപ്പെടുന്നത് എന്നും ടിവിയിൽ മിമിക്രി പരിപാടി അവതരിപ്പിക്കുന്ന തന്നെയും അബിയേയും മമ്മുക്ക വേഗം തിരിച്ചറിഞ്ഞു എന്നും ദിലീപ് പറയുന്നു. പിന്നീട് മഴയെത്തും മുൻപേ എന്ന കമൽ ചിത്രത്തിൽ മമ്മുക്ക അഭിനയിക്കുമ്പോൾ താൻ അതിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു എന്നതും ദിലീപ് ഓർത്തെടുക്കുന്നു.

പിന്നീട് മേഘം, രാക്ഷസ രാജാവ്, കമ്മത് ആൻഡ് കമ്മത് തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ സാധിക്കുകയും അദ്ദേഹത്തെ വെച്ച് ചിത്രം നിർമ്മിക്കാൻ സാധിക്കുകയും ചെയ്തുവെന്നും ദിലീപ് പറയുന്നു. തനിക്കു മമ്മുക്ക ഒരു മൂത്ത ചേട്ടൻ പോലെ ആണെന്നും എന്ത് വിഷമവും തുറന്നു പറയാൻ പറ്റുന്നതും കൂടെ ആരൊക്കെയോ ഉണ്ടെന്ന തോന്നൽ തരുന്നതുമായ വ്യക്തിത്വങ്ങളിൽ ഒന്നാണെന്നും ദിലീപ് പറയുന്നു. ലാലേട്ടനൊപ്പം മലയാള സിനിമയിലെ അത്ഭുതങ്ങളിൽ ഒന്നാണ് മമ്മുക്ക എന്നും ദിലീപ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ ജാക് ഡാനിയലിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.