ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾ ഒരുക്കിയ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. ഇതിലെ അറബിക് കുത്ത് എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ഇപ്പോൾ ലോകം മുഴുവൻ ട്രെൻഡിങ് ആണ്. അനിരുദ്ധ് രവിചന്ദർ ആലപിച്ച ഈ ഗാനം ഇപ്പോൾ യൂട്യൂബിൽ അമ്പതു മില്യൺ കാഴ്ചക്കാരെയും നേടി കുതിക്കുകയാണ്. ഇപ്പോഴിതാ, ഈ ചിത്രത്തിൽ അഭിനയിച്ച മലയാള നടൻ ഷൈൻ ടോം ചാക്കോ ഇതിനെ കുറിച്ച് പറയുകയാണ്. ബീസ്റ്റ് എന്ന ചിത്രത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പുറത്തു പറയാൻ നിർവ്വാഹമില്ലെന്നു ആണ് അദ്ദേഹം കൗമുദി ചാനലിന് കൊടുത്ത അഭിമുഖത്തിൽ പറയുന്നത്. ആ ചിത്രത്തിന്റെ നിർമ്മാതാവിനോ സംവിധായകനോ അങ്ങനെ സിനിമയെ കുറിച്ച് ഒന്നും പറഞ്ഞു പ്രമോഷൻ നടത്തേണ്ട കാര്യം ഇല്ലല്ലോ എന്നും വിജയ് എന്ന പേര് മാത്രം മതി അവർക്കു എന്ന് ഷൈൻ ടോം ചാക്കോ പറയുന്നു.
വിജയ് ഒരു സൂപ്പർ താരം ആണെങ്കിലും വളരെ സൈലന്റ് ആയ ജാഡയൊന്നുമില്ലാത്ത മനുഷ്യൻ ആണെന്നും അദ്ദേഹത്തെ അടുത്ത് പരിചയപ്പെടാൻ സാധിച്ചു എന്ന് ഷൈൻ ടോം ചാക്കോ നേരത്തെ കൊടുത്ത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സംവിധായകൻ നെൽസനൊപ്പം ജോലി ചെയ്യാൻ വളരെ ഈസി ആണെന്നും താൻ ഈ ചിത്രത്തിൽ തമാശ കൈകാര്യം ചെയ്യുന്നുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. യോഗി ബാബു, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും അഭിനയിക്കുന്ന ബീസ്റ്റിലെ നായികാ വേഷം ചെയ്യുന്നത് പൂജ ഹെഗ്‌ഡെ ആണ്.
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
വിജയ് സേതുപതി- തൃഷ ടീം അഭിനയിച്ച സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ "96 " ഒരുക്കിയ സി പ്രേം കുമാർ സംവിധാനം…
This website uses cookies.