ദളപതി ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരുന്ന, ദളപതി വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ വൈകുന്നേരമാണ് റിലീസ് ചെയ്തത്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുക. ആക്ഷന്‍ മാസ് പെര്‍ഫോമന്‍സ് കൊണ്ട് ദളപതി വിജയ് പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ പോകുന്ന ഒരു ചിത്രമായിരിക്കും ബീസ്റ്റ് എന്ന സൂചനയാണ് ഇന്നലെ വന്ന ട്രൈലെർ നമ്മുക്ക് തരുന്നത്. തീവ്രവാദികൾ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു മിലിറ്ററി സ്പൈ ആയാണ് വിജയ് ഈ ചിത്രത്തിൽ എത്തുന്നത് എന്നും ട്രൈലെർ നമ്മളോട് പറയുന്നു. എന്നാൽ ഇതൊന്നും കൂടാതെ ചില രഹസ്യങ്ങളും ഈ ട്രെയ്ലറിൽ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതെന്തൊക്കെയാണ് എന്നൊന്ന് നോക്കാം നമ്മുക്ക്.
ഒരു ദിവസം നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത് എന്ന് ട്രെയ്ലറിലൂടെ തന്നെ സംവിധായകൻ പ്രേക്ഷകരോട് പറയുകയാണ്. അത് കൂടാതെ തന്നെ ചിത്രത്തിന്റെ കഥ എന്താണെന്നു മറച്ചു വെക്കാനുള്ള ശ്രമവും ട്രെയ്ലറിൽ ഇല്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഒന്നോ രണ്ടോ ദിവസം കൊണ്ട് നടക്കുന്ന കഥ പറയുന്ന ആദ്യ വിജയ് ചിത്രമായിരിക്കും ബീസ്റ്റ് എന്ന പ്രത്യേകതയുമുണ്ട്. ഹൈജാക്ക് ചെയ്യപ്പെട്ട മാളിൽ മന്ത്രിയുടെ കുടുംബവും ഉണ്ടെന്നുള്ള സൂചനയും അത്കൊണ്ട് തന്നെ ഇതൊരു ദേശീയ ഇഷ്യൂ ആയി മാറുന്നുണ്ട് എന്നും ട്രൈലെർ കാണിച്ചു തരുന്നുണ്ട്. മാത്രമല്ല, ലോകം മുഴുവൻ ട്രെൻഡിങ് ആയി മാറിയ മണി ഹെയ്‌സ്റ്റ് എന്ന സ്പാനിഷ് ഹെയ്‌സ്റ്റ് ത്രില്ലർ വെബ് സീരിസിന്റെ ഒരു വൈബും ഈ ട്രെയിലറിലെ തീവ്രവാദികളെ കാണിക്കുന്ന ചില രംഗങ്ങൾ നമ്മുക്ക് തരുന്നുണ്ട്. ആക്ഷന് ഇടയിൽ ഒരുപാട് കോമഡി സീനുകൾക്കും ഉള്ള സാധ്യതയും ഈ ട്രൈലെർ തുറന്നു കാണിക്കുന്നുണ്ട്. അതിനുള്ള സാഹചര്യങ്ങളും കഥാപാത്രങ്ങളും ചിത്രത്തിൽ ഉണ്ടെന്നും ഈ ട്രൈലെർ സൂക്ഷ്മതയോടെ കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും. സെൽവ രാഘവൻ ഈ ചിത്രത്തിലെ വില്ലൻ ആണെന്ന് വാർത്തകൾ വന്നിരുന്നു എങ്കിലും ട്രെയ്ലറിൽ അതിനു നേരെ വിപരീതമായ കാര്യങ്ങളാണ് കാണിക്കുന്നത്. അത്കൊണ്ട് തന്നെ ചിത്രത്തിലെ ട്വിസ്റ്റ് എത്രമാത്രം വലുതായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ കൂടിയാണ് ആരാധകർ. ഏതായാലും കിടിലൻ ലുക്കിൽ, മാസ്സ് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ എത്തുന്ന ദളപതി വിജയ്‌യുടെ എൻട്രി തന്നെ ഈ ചിത്രം ഒരു ആഘോഷമായിരിക്കും എന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
This website uses cookies.