കഴിഞ്ഞ ദിവസം മുഴുവൻ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം സ്ഫടികം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന ഒരു റിപ്പോർട്ടിനെ കുറിച്ചായിരുന്നു. മലയാളത്തിലെ ഒരു യുവ സൂപ്പർ താരത്തിനെ നായകനാക്കി താൻ സ്ഫടികം 2 എന്ന പേജിൽ സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നു എന്ന് ബിജു ജെ കട്ടക്കൽ എന്ന സംവിധായകനാണ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചത്. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് ഈ ചിത്രം പറയുക എന്നും ഈ ചിത്രത്തിൽ ബോളിവുഡ് നടി സണ്ണി ലിയോണും എത്തുമെന്നും അറിയിച്ചിരുന്നു. അതോടു സോഷ്യൽ മീഡിയയിൽ സിനിമാ പ്രേമികൾ ഈ സംവിധായകന് എതിരെ തിരിഞ്ഞു. ഇന്നും തങ്ങളുടെ മനസ്സിൽ ജ്വലിച്ചു നിൽക്കുന്ന മാസ്സ് ഹീറോ ആയ മോഹൻലാലിന്റെ ആട് തോമയും സ്ഫടികവും ഒന്നേ ഉള്ളു എന്നും അതിനിനി ആരും രണ്ടാം ഭാഗവുമായി വരണ്ട എന്നും സിനിമ പ്രേമികൾ തീർത്തു പറഞ്ഞു. ഇപ്പോഴിതാ തന്റെ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നു എന്ന വാർത്തക്കെതിരെ സ്ഫ്ടികത്തിന്റെ സംവിധായകൻ ഭദ്രനും പ്രതികരിച്ചിരുന്നു.
ആട് തോമ സ്റ്റൈലിൽ മാസ്സ് മറുപടിയുമായാണ് ഭദ്രൻ എത്തിയത്. സ്ഫടികം ഒന്നേയുള്ളു അത് സംഭവിച്ചു കഴിഞ്ഞു എന്ന് പറഞ്ഞ ഭദ്രൻ തന്റെ ഫേസ്ബുക് സ്റ്റാറ്റസ് ആയി ഇട്ടതു, ആട് തോമയുടെ പ്രശസ്തമായ തീപ്പൊരി ഡയലോഗ് ആണ്.” മോനെ ഇതെന്റെ റെയ്ബാൻ ഗ്ലാസ്, ഇതിൽ എങ്ങാനും നീ തൊട്ടാൽ “ എന്നാണ് ഭദ്രൻ പറയുന്നത്. സ്ഫടികത്തിനു രണ്ടാം ഭാഗം ഉണ്ടാവില്ലെന്നും അതിനു അനുവദിക്കില്ലെന്നും ഭദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സിനിമയുടെ അവകാശം പൂർണ്ണമായും എഴുത്തുകാരനും സംവിധായകനും ആയ തനിക്കും നിർമ്മാതാവ് ഗുഡ് നൈറ്റ് മോഹനും ആണെന്നും ഭദ്രൻ അറിയിച്ചു. തങ്ങളോട് അനുവാദം ചോദിക്കാതെ ആണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത് എന്നും ഭദ്രൻ പറഞ്ഞു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായ സ്ഫടികം 1995 ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയവും ആയിരുന്നു. ഈ ചിത്രത്തിലെ ആട് തോമ ആയുള്ള മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം അദ്ദേഹത്തിന് സംസ്ഥാന പുരസ്‌കാരം അടക്കം നേടിക്കൊടുക്കുകയും മലയാളികൾ ഏറ്റവുമധികം ആരാധിക്കുന്ന മാസ്സ് ഹീറോ ആയി ആട് തോമയെ മാറ്റുകയും ചെയ്തു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.