[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഉറുമിക്ക് ശേഷം സന്തോഷ് ശിവന്റെ മലയാള ചിത്രം; കാളിദാസ് ജയറാം- മഞ്ജു വാര്യർ- സൗബിൻ ഷാഹിർ ടീം ഒന്നിക്കുന്ന ത്രില്ലെർ..!

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഉറുമി എന്ന ചരിത്ര സിനിമയ്ക്കു ശേഷം സന്തോഷ് ശിവൻ വീണ്ടും മലയാളത്തിൽ എത്തുകയാണ്. ഏഴു വർഷത്തിന് ശേഷം സന്തോഷ് ശിവൻ മലയാളത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവൻ തന്നെയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. മേല്പറഞ്ഞ കലാകാരന്മാരെ കൂടാതെ അജു വർഗീസ്, നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട് , രമേശ് പിഷാരടി തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കും എന്നാണ് സൂചന. ദുബായിലുള്ള ലെൻസ്മാൻ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ്‌ ശിവൻ ഈ ചിത്രം ഒരുക്കാൻ തയ്യാറെടുക്കുന്നത്. വരുന്ന ഒക്ടോബർ മാസം ഇരുപതിന്‌ ചിത്രീകരണം ആരംഭിക്കാൻ പാകത്തിന് പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന് ഇത് വരെ പേരിട്ടിട്ടില്ല.

ഹരിപ്പാട് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം കേരളത്തിന്റെ പല ഭാഗങ്ങളിലും അതുപോലെ വിദേശത്തും ചിത്രീകരിക്കും. ലണ്ടൻ ആണ് ഈ ചിത്രത്തിന്റെ വിദേശ ലൊക്കേഷൻ ആയി തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് സൂചന. മഞ്ജു വാര്യരും സന്തോഷ് ശിവനും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ഈ ചിത്രം ഒരു ത്രില്ലറും അതുപോലെ കമ്പ്ലീറ്റ് എന്റെർറ്റൈനെറും ആയിരിക്കും എന്നുമാണ് അണിയറ പ്രവർത്തകർ പറയുന്നത്. സന്തോഷ് ശിവനൊപ്പം ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക പ്രവർത്തകർ ഈ ചിത്രത്തിന്റെ ഭാഗമാകും. സന്തോഷ് ശിവൻ കാമറ ചലിപ്പിച്ച മണി രത്‌നം ചിത്രമായ ചെക്ക ചിവന്ത വാനത്തിന്റെ റിലീസ് സെപ്റ്റംബർ 28 നു ആണ്. അതിനു ശേഷം തന്റെ മലയാള ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സന്തോഷ് ശിവൻ പുറത്തു വിടും എന്നാണ് പ്രതീക്ഷ. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാർ എന്ന ഒരു ബിഗ് ബജറ്റ് ചിത്രവും സന്തോഷ് ശിവൻ പ്ലാൻ ചെയ്തിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

17 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

17 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.