മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഭീഷ്മ പർവ്വം. മാർച്ച് മൂന്നിന് ആണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുന്നത്. എന്നാൽ ഈ ചിത്രത്തിന് ഫാൻസ് ഷോ ഉണ്ടാവില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. ഭീഷ്മ പര്‍വം പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ പ്രെസ് മീറ്റില്‍ വെച്ചാണ് മമ്മൂട്ടിയുടെ ഈ പ്രസ്താവന ഉണ്ടായതു. എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണെന്നും ചിത്രത്തിന് ടിക്കറ്റ് എടുത്ത് കയറുന്നവരില്‍ ഫാന്‍സായവരും അല്ലാത്തവരും ഉണ്ടാകുമെന്നും മമ്മൂട്ടി പറയുന്നു. ഫാന്‍സ് ഷോ നിര്‍ത്തുവാനുള്ള തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്കിന്റെ തീരുമാനത്തെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു ആണ് മമ്മൂട്ടി ഇപ്രകാരം മറുപടി നൽകിയത്. സിനിമക്ക് ചില ആളുകളെ കേറ്റും ചില ആളെ കേറ്റില്ല എന്ന് ഫിയോക് പറയാന്‍ സാധ്യതയില്ല എന്നും എല്ലാവര്‍ക്കും ടിക്കറ്റ് കൊടുത്ത് കേറ്റും, അതില്‍ ചിലപ്പോൾ ഫാന്‍സ് ഉണ്ടാവാം, ഫാന്‍സ് അല്ലാത്തവരും കാണും എന്നാണ് മമ്മൂട്ടി വിശദീകരിച്ചത്.
മമ്മൂക്കയുടെ സിനിമക്ക് തലേ ദിവസം രാത്രി ഷോ വെച്ചിട്ടുണ്ടല്ലോ എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ, അങ്ങനെയൊന്ന് ഇല്ല എന്നും ഈ സിനിമക്ക് ഫാന്‍സ് ഷോ ഇല്ലെന്നും മമ്മൂട്ടി വ്യക്തമായി തന്നെ പറഞ്ഞു. ഫാന്‍സ് ഷോ നടത്തുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന ചോദ്യത്തിന് ഫാന്‍സിനോട് ഷോ കാണരുതെന്ന് പറയാന്‍ പറ്റില്ലല്ലോയെന്നായിരുന്നു മമ്മൂട്ടി പറഞ്ഞ മറുപടി. ഭീഷ്മ പര്‍വം ഫാന്‍സ് ഷോ എന്ന പേരിൽ വിവിധ പ്രചരണങ്ങള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്നുണ്ട് എങ്കിലും, ഇപ്പോൾ മമ്മൂട്ടി തന്നെ ചിത്രത്തിന് ഫാൻസ് ഷോ ഇല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സൂപ്പര്‍താര സിനിമകളുടെ റിലീസ് സമയത്തുള്ള ഫാന്‍സ് ഷോകള്‍ നിരോധിക്കാൻ ഉള്ള തീരുമാനം ഫിയോക് എടുത്തിരുന്നു. ഫാന്‍സ് ഷോകള്‍ കൊണ്ട് സിനിമാ വ്യവസായത്തിന് യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.