മലയാളത്തിന്റെ യുവ താരങ്ങളിൽ ഒരാളായ ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രങ്ങൾക്കും, അതുപോലെ ദുൽഖർ തന്റെ പ്രൊഡക്ഷൻ ബാനറിൽ നിർമ്മിക്കുന്ന ചിത്രങ്ങൾക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ് കേരളത്തിലെ തീയേറ്റർ സംഘടനയായ ഫിയോക്. ദുൽഖർ നായകനായ സല്യൂട്ട് എന്ന ചിത്രം ഒടിടി റിലീസ് ആയി നൽകിയതിന് എതിരെ ഉള്ള പ്രതിഷേധവും ശിക്ഷ നടപടിയുമാണ് ഈ വിലക്ക് എന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന സംഘടനാ യോഗത്തിലാണ് ഫിയോക് ഈ തീരുമാനം കൈക്കൊണ്ടത്. ദുൽഖറിന്റെ കുറുപ്പ് റിലീസ് സമയത്തു എല്ലാവിധ പിന്തുണയും നൽകിയിട്ടും, തീയേറ്റർ റിലീസിന് കരാർ ഉണ്ടായിരുന്ന സല്യൂട്ട് ഒറ്റിറ്റിക്ക് നൽകിയത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന പ്രവർത്തി അല്ല എന്നാണ് ഫിയോക് പറയുന്നത്. കോവിഡ് മൂലം റിലീസ് നീണ്ടു പോയെങ്കിലും, ഇപ്പോൾ നൂറു ശതമാനം ആളുകളെ കയറ്റി സിനിമ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ ചിത്രം ഒടിടിക്കു നൽകിയത് തീർത്തും തെറ്റായ നടപടി ആണെന്നും ഫിയോക് പറയുന്നു.
വിലക്ക് എത്രകാലത്തേക്കു എന്നത് തീരുമാനിച്ചിട്ടില്ല. ഒടിടി റിലീസ് ചെയ്യുന്ന സിനിമകൾ മുൻകൂട്ടി അനുവാദം വാങ്ങി മാത്രമേ ചെയ്യാവു എന്നാണ് കേരളത്തിലെ സിനിമ സംഘടനകൾ പാലിക്കുന്ന നിയമം. അത്കൊണ്ട് തന്നെ തീയേറ്റർ റിലീസ് ആണെന്ന് പറഞ്ഞു ഷൂട്ട് ചെയ്ത ചിത്രങ്ങൾ ഒറ്റിറ്റിക്ക് കൊടുക്കുന്നത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്. ബോബി- സഞ്ജയ് ടീം രചിച്ചു റോഷൻ ആൻഡ്രൂസ് ഒരുക്കിയ സല്യൂട്ട് എന്ന ചിത്രം ഈ വരുന്ന മാർച്ച് പതിനെട്ടിന് ആണ് സോണി ലൈവ് പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുക. അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഓഫീസർ ആയാണ് ദുൽകർ സൽമാൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.