മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് നവാഗതനായ ജിതിൻ കെ ജോസ് ഒരുക്കുന്ന ത്രില്ലറിലാണ്. ഇതുവരെ പേരിടാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വിനായകനും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷമാണ് ചെയ്യുക എന്നും, അതല്ല പോലീസ് വേഷമാണ് ചെയ്യുന്നതെന്നും വാർത്തകൾ വന്നിരുന്നു.
വിവാഹം അന്വേഷിക്കുന്ന സ്ത്രീകളെ വേട്ടയാടുന്ന സീരിയൽ കില്ലറായിരുന്ന സയനൈഡ് മോഹന്റെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നതെന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതോടെ മമ്മൂട്ടിയാണോ കൊലയാളിയായി വേഷമിടുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികളും ആരാധകരും.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. മുടി പിന്നിലേക്ക് ചീകിയൊതുക്കി, ഷർട്ടും മുണ്ടും ധരിച്ച മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജിതിൻ കെ ജോസും- ജിഷ്ണു ശ്രീകുമാറും ചേർന്ന് രചിച്ച ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഫൈസൽ അലി. സംഗീതം ക്രിസ്റ്റോ സേവ്യർ.
ഈ ചിത്രത്തിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലാണ് മമ്മൂട്ടി വേഷമിടുക. മോഹൻലാൽ അതിഥി വേഷം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിവരും വേഷമിടും. ചിത്രം ഡിസംബറിൽ ആരംഭിക്കും. ഗൗതം മേനോൻ ഒരുക്കിയ ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ് ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.