[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഷൈലോക്ക് കൂട്ടുകെട്ട് വീണ്ടും; മമ്മൂട്ടി- അജയ് വാസുദേവ് ചിത്രവുമായി ഉദയ കൃഷ്ണ തിരിച്ചു വരുന്നു

രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി ചിത്രമൊരുക്കാൻ അജയ് വാസുദേവ് എന്ന് സൂചന. രാജാധിരാജ, മാസ്റ്റർപീസ് എന്നിവ രചിച്ച ഉദയകൃഷ്ണയാണ് ഈ അജയ് വാസുദേവ് ചിത്രത്തിനും തിരക്കഥ രചിക്കുക എന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നത്. ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആയിരിക്കും ചിത്രം നിർമ്മിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. ഒരിടവേളക്ക് ശേഷം ഉദയ കൃഷ്ണ തിരിച്ചു വരുന്ന ചിത്രം കൂടിയാവുമിത്.

ഗുഡ് വിൽ എന്റർടൈൻമെന്റ് നിർമ്മിക്കാൻ പോകുന്ന രണ്ട് ചിത്രങ്ങളിലാണ് മമ്മൂട്ടി വേഷമിടുക എന്നും, അതിലൊന്ന് അജയ് വാസുദേവ് ഒരുക്കുമ്പോൾ മറ്റൊന്ന് ഒരുക്കുക അബ്രഹാമിന്റെ സന്തതികൾ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഷാജി പാടൂർ ആണെന്നും വാർത്തകൾ പറയുന്നു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പകലും പാതിരാവുമാണ് അജയ് വാസുദേവ് സംവിധാനം ചെയ്ത് അവസാനം റിലീസ് ചെയ്ത ചിത്രം. നിഷാദ് കോയ രചിച്ച ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ആയിരുന്നു നായകൻ.

സംവിധാനത്തിനൊപ്പം നടനെന്ന നിലയിൽ കൂടി ശ്രദ്ധ നേടിയ അജയ് വാസുദേവ് മാളികപ്പുറം, മന്ദാകിനി, വിരുന്ന്, മുറിവ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ജിതിൻ കെ ജോസ് ചിത്രം ചെയ്യുന്ന മമ്മൂട്ടി ഇനി ചെയ്യാൻ പോകുന്നത് മഹേഷ് നാരായണൻ ചിത്രമാണ്. ഗൗതം മേനോൻ ഒരുക്കിയ ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്, ഡീനോ ഡെന്നിസ് ഒരുക്കിയ ബസൂക്ക എന്നിവയാണ് മമ്മൂട്ടിയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.